ആധുനിക ഡേറ്റിംഗ് പഴയതുപോലെ ലളിതമല്ല. ഇന്ന്, കാഷ്വൽ ഡേറ്റിംഗ്, ഓപ്പൺ റിലേഷൻഷിപ്പ്, അല്ലെങ്കിൽ ‘ബ്രെഡ്ക്രമ്പിംഗ്’, ‘റോച്ചിംഗ്’ പോലുള്ള പുതിയ പദങ്ങൾ പോലും സാധാരണമായിരിക്കുന്നു. ഇതിനിടയിൽ, സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ഒരു വൈറൽ വീഡിയോ ആണ് ഇപ്പോൾ ചർച്ചാവിഷയം.
‘ഘർ കാ കലേഷ്’ എന്ന X അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വൈറൽ വീഡിയോയിൽ, ഒരു ഹോട്ടലിനകത്ത് നാടകീയമായ രംഗങ്ങളാണ് കാണുന്നത്. ഒരു യുവതി, തന്റെ കാമുകൻ മറ്റൊരു സ്ത്രീയോടൊപ്പം ഇരിക്കുന്നത് കണ്ട് ദേഷ്യത്തിൽ അങ്ങോട്ട് കടന്ന് ചെല്ലുന്നു. യാതൊരു മടിയും കൂടാതെ, അവൾ കാമുകന്റെ കരണം പുകച്ച് ശക്തമായ ഒരു അടി നൽകുന്നു. അടിയുടെ ആഘാതത്തിൽ അയാൾ സ്തംഭിച്ചു നിൽക്കുമ്പോൾ, കൂടെയുണ്ടായിരുന്ന യുവതി അയാളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. എഴുന്നേറ്റ് ചെന്ന കാമുകനെതിരേ ആക്രോശിച്ചുകൊണ്ട് മുഖമടച്ച് ഒരെണ്ണം കൂടി പൊട്ടിക്കുന്നതും വീഡിയോയില്‍ ഉണ്ട്.
വീഡിയോയ്ക്ക് ലഭിച്ച ചില ഓൺലൈൻ പ്രതികരണങ്ങൾ താഴെ കൊടുക്കുന്നു:
“ഇവിടെ ഒരെണ്ണം പോലും കിട്ടാനില്ല, ഇവന് വേണ്ടി 2 പേർ വഴക്കിടുന്നു.”
“അത് ഒരു കിടിലൻ ആദ്യത്തെ അടി ആയിരുന്നു.”
“വളരെ നന്നായി ചെയ്തു, ഇനിയും അടിക്കൂ.”
ഈ വൈറൽ വീഡിയോ വെറുമൊരു ഇന്റർനെറ്റ് നാടകമായി തോന്നാമെങ്കിലും, ഇത് ബന്ധങ്ങളിലെ വഞ്ചന എന്ന ഗുരുതരമായ വിഷയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പലരും പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതലായി ഇന്ത്യയിൽ അവിഹിത ബന്ധങ്ങൾ സാധാരണമാണെന്ന് പഠനങ്ങൾ കാണിക്കുന്നു.
ഗ്ലീഡൻ എന്ന എക്‌സ്‌ട്രാ മാരിറ്റൽ ഡേറ്റിംഗ് ആപ്പ് നടത്തിയ ഒരു സർവ്വേ പ്രകാരം, വിവാഹിതരായ 55% ഇന്ത്യക്കാരും വഞ്ചിച്ചിട്ടുണ്ട്. ഇതിൽ 56% പേർ സ്ത്രീകളാണെന്നത് അതിശയകരമായ ഒരു കണ്ടെത്തലാണ്. മറ്റൊരു സർവ്വേ റിപ്പോർട്ട് ചെയ്തത്, വിവാഹിതരായ 60% ഇന്ത്യക്കാർ പുതിയ തരം ഡേറ്റിംഗുകളായ ‘സ്വിംഗിംഗ്’ അല്ലെങ്കിൽ ഇമോഷണൽ അഫയേഴ്സിനോട് താൽപ്പര്യമുള്ളവരാണ് എന്നാണ്.
ശാരീരിക ആകർഷണത്തിന് പുറമെ പല കാരണങ്ങൾ കൊണ്ടും വഞ്ചന നടക്കാറുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. മാനസികമായ അവഗണന, മടുപ്പ്, സ്ട്രെസ്, പുതിയ അനുഭവങ്ങൾക്കുള്ള ആഗ്രഹം എന്നിവയാണ് ഇതിൻ്റെ പ്രധാന കാരണങ്ങൾ.




