Movie News

മഴദൈവങ്ങളോട് യാചിച്ച് വിജയ് ആരാധകര്‍ ; ദിവസവും സമ്മേളന വേദിയില്‍ വിളക്ക് കത്തിച്ച് പ്രാര്‍ത്ഥന

വില്ലുപുരം: നടനും രാഷ്ട്രീയ നേതാവുമായ വിജയ് യുടെ തമിഴക വെട്രി കഴകത്തിന്റെ കന്നി പൊതുസമ്മേളനം വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയില്‍ നടക്കാനിരിക്കെ താരത്തിന് ഒരു വില്ലന്റെ ശല്യം തലവേദനയാകുന്നു. വിജയ് യുടെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഞായറാഴ്ച നടക്കാനിരിക്കെ മഴയെ തടഞ്ഞു നിര്‍ത്താന്‍ പ്രാര്‍ത്ഥിക്കുകയാണ് വിജയ് ആരാധകര്‍. .

സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് സഹായിക്കാനും കരുണ കാണിക്കാനും ദൈവങ്ങളോട് പ്രാര്‍ത്ഥിച്ച് ‘അഗള്‍ വിളക്ക്’ കത്തിക്കാന്‍ സമീപ ഗ്രാമത്തില്‍ നിന്നുള്ള പാണ്ഡ്യന്‍ എന്നയാളും മൂന്ന് കുട്ടികളും എല്ലാ ദിവസവും വൈകുന്നേരം വേദി സന്ദര്‍ശിക്കുകയാണ്. സമ്മേളന ദിവസം മഴ പെയ്യരുതേ എന്ന പ്രാര്‍ത്ഥനയോടെ ഭൂമി പൂജ നടത്തിയ പന്തലിന്റെ കാലില്‍ ടി വി കെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് പുണ്യ നൂല്‍ കെട്ടിയിരിക്കുകയാണ്. വിക്രവണ്ടിയില്‍ പ്രത്യേകിച്ചു വൈകുന്നേരങ്ങളില്‍ മിക്കവാറും എല്ലാ ദിവസവും മഴ പെയ്യുന്നതിനാല്‍ പരിപാടി മഴ കൊണ്ടുപോകുമോ എന്നാണ് ആശങ്ക.

മൂന്ന്ു മക്കളും വിജയ് യുടെ ആരാധകരാണ്. ‘ദൈവത്തിന്റെ ഇടപെടല്‍ വിജയുടെ സമ്മേളനത്തിന്റെ സുഗമവും വിജയകരവുമായ നടത്തിപ്പ് ഉറപ്പാക്കും. സമ്മേളന ദിവസം മഴ പെയ്യാതിരിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ച് ഒക്ടോബര്‍ 14 മുതല്‍ താനും മക്കളും ദിവസവും സമ്മേളന വേദിയില്‍ അഗള്‍ വിളക്ക് കത്തിക്കുന്നു.” പാണ്ഡ്യന്‍ പറഞ്ഞു.

പ്രായഭേദമന്യേ ആളുകളും അയല്‍ ഗ്രാമങ്ങളില്‍ നിന്നുള്ള നിരവധി സ്ത്രീകളും ഒരുക്കങ്ങള്‍ വീക്ഷിക്കാന്‍ ഒത്തുകൂടുന്നതിനാല്‍ വേദി ഒരു ഉത്സവ പ്രതീതിയിലാണ്. ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും നിയമലംഘനങ്ങള്‍ തടയാനും യൂണിഫോമിലും സാധാരണ വസ്ത്രത്തിലും കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. വിജയ് ഉയര്‍ത്തുന്ന പാര്‍ട്ടിയുടെ പതാകയ്ക്കായി 100 അടി ഉയരമുള്ള കൊടിമരവും അന്തരിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ് ഇ വി രാമസാമി ഉള്‍പ്പെടെയുള്ള ജനപ്രിയ നേതാക്കളുടെ കൂറ്റന്‍ കട്ടൗട്ടുകളും ക്രമീകരണങ്ങളുടെ ഹൈലൈറ്റാണ്. അന്തരിച്ച മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. കാമരാജ്, ദളിത് ഐക്കണ്‍ ബി ആര്‍ അംബേദ്കര്‍, പാര്‍ട്ടിയുടെ രാഷ്ട്രീയ കാഴ്ചപ്പാടും നിലപാടും സൂചിപ്പിക്കുന്നു.

അതേസമയം, വിജയ്, എക്‌സിലെ തന്റെ മൂന്നാമത്തെ തുറന്ന കത്തില്‍, വെള്ളിയാഴ്ച, 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ചുവടുവെക്കാന്‍ തന്റെ പാര്‍ട്ടി കേഡറുകളോടും ആരാധകരോടും അഭ്യര്‍ത്ഥിച്ചു. ”നമ്മുടെ വിജയത്തിന്റെ പ്രധാന ആഘോഷത്തിന് ലോകം മുഴുവന്‍ സാക്ഷ്യം വഹിക്കാന്‍ പരമോന്നത രാഷ്ട്രീയ അച്ചടക്കത്തോടും മാന്യതയോടും ചിട്ടയോടും കൂടി നമുക്ക് സമ്മേളനം നടത്താം. സുരക്ഷിതമായി വരൂ, നിങ്ങളുടെ കൈകളിലും ഹൃദയങ്ങളിലും പാര്‍ട്ടി പതാകകള്‍ ഏന്തി, എല്ലാവരേയും നീട്ടി സ്വീകരിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. കൈകളും തുറന്ന ഹൃദയവുമായി.” അദ്ദേഹം കത്തില്‍ പറഞ്ഞു.