Movie News

ജവാനെ മറികടന്നു: ലിയോ രാജ്യത്തെ കൂടുതല്‍ ആദ്യദിനകളക്ഷന്‍ നേടിയ ചിത്രം

ദളപതി വിജയിയുടെ ലിയോ ചരിത്രം തിരുത്തിയിരിക്കുകയാണ്. ലോകമെമ്പാടുനിന്നായി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഓപ്പണറായി മാറിയിരിക്കുകയാണ് വിജയിയുടെ ലിയോ. രജനികാന്തിന്റെ 2.0നെ മാത്രമല്ല ഷാരുഖ് ഖാന്റെ ജവാനെയും ഇത് മറികടന്നു. റിലീസിന് ശേഷം കാത്തിരിക്കുന്ന അല്‍പ്പം നീണ്ട വീക്കെന്റ് ലിയോയെ കൂടുതല്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.

തമിഴ് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ഓപ്പണറാണ് ലിയോ. ഷാരുഖ് ഖാന്റെ ജയിലറിനെയും പൊന്നിയില്‍ സെല്‍വനേയും മറികടന്നു. നാലുമണിക്കും ഏഴുമണിക്കുമുള്ള ഷോകള്‍ ഇല്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ സിനിമയ്ക്ക് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനായിട്ടില്ല. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി എന്നിങ്ങനെ ഒന്നിലധികം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് സമിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 75 കോടിയാണ് നേടിയത്.

ലോകമെമ്പാടുനിന്നായി ലിയോ 148.5 കോടിയോളം കളക്ഷന്‍ നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ഒരു ഇന്ത്യന്‍ സിനിമയുടെ ലോകമെമ്പാടുനിന്നുള്ള ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷനാണ്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചിത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമ വളരെ മികച്ചെതന്നോ തീരെമോശമെന്നോ പറയാന്‍ കഴിയാത്തതിനാല്‍ ഇത്തരം വാരാന്ത്യങ്ങള്‍ വളരെ നിര്‍ണായകമാണെന്ന് വിദഗ്ധര്‍ പറയുന്നു. ലിയോ വിജയിയുടെ കരിയറിലെ ഏറ്റവും വലിയ പണംവാരി പടമാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.