തമിഴ് സൂപ്പര്‍താരം ദളപതി വിജയ് യുടേയും റീറിലീസുകളുടേയും കാലമാണ് ഇതെന്ന് വേണം പറയാന്‍. വിജയ് യും തൃഷയും നായികാനായകന്മാരായി എത്തിയ ലിയോയുടെ വന്‍ വിജയം ഇവരുടെ പഴയ ചിത്രമായ ഗില്ലിയുടെ റീ റിലീസിംഗിലേക്കും എത്തിയിരിക്കുകയാണ്. രണ്ടു ദശകം മുമ്പ് തീയേറ്ററുകളില്‍ വന്‍ വിജയം നേടിയ സിനിമ ഏപ്രില്‍ 20 ന് വീണ്ടും റിലീസ് ചെയ്യും.
മഹേഷ്ബാബു നായകനായ ‘ഒക്കഡു’ വിന്റെ തമിഴ് റീമേക്കായ ഗില്ലി 2004 ലായിരുന്നു റിലീസ് ചെയ്തത്. ബിഗ് സ്‌ക്രീനിലേക്കുള്ള സിനിമയുടെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കുകയാണ്. സിനിമയുടെ പ്രീ ബുക്കിംഗ് എല്ലാ ലൊക്കേഷനുകളില്‍ അതിശക്തമായി നീങ്ങുകയാണ്. പ്രീ റിലീസിംഗില്‍ ലോകം മുഴുവനുമായി മൂന്ന് കോടി രൂപ ആദ്യ ദിവസം 24 മണിക്കൂറിനുള്ളില്‍ സിനിമയ്ക്കുണ്ടായി. റീ റിലീസുകളുടെ കാര്യത്തില്‍ സിനിമ പുതിയ റെക്കോഡായി മാറുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും സിനിമ ആറ് കോടി രൂപ നേടുമെന്ന് കണക്കാക്കുന്നു.
ആദ്യ ദിനം തന്നെ സിനിമ 10 കോടിക്ക് മികളില്‍ നേടുമെന്ന് കരുതുന്നു. ധരണി സംവിധാനം ചെയ്ത സിനിമ തീയേറ്ററുകളില്‍ 200 കോടിക്ക് മുകളില്‍ നേടിയിരുന്നു. ആഗോളമായി 50 കോടി നേടിയ ആദ്യ തമിഴ്‌സിനിമയായിട്ടാണ് ഗില്ലി മാറിയത്. ബോക്‌സോഫീസിലെ രാജാവായി വിജയ് യെ മാറ്റിയ സിനിമ കൂടിയായിരുന്നു ഗില്ലി. ഇതോടെ തെന്നിന്ത്യയിലെ സൂപ്പര്‍താരമായി വിജയ് മാറുകയും ചെയ്തു.