ലിയോയുടെ വന്‍ വിജയത്തിന് പിന്നാലെ വിജയ് യുടെ വെങ്കട്പ്രഭുവുമായുള്ള അടുത്ത സിനിമയെക്കുറിച്ചുള്ള ആകാംഷയിലാണ് ആരാധകര്‍. ഈ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റ് സിനിമയില്‍ വിജയ് സ്‌കൂള്‍വിദ്യാര്‍ത്ഥിയായി അഭിനയിക്കുന്നു എന്നതാണ്. ഇരട്ടവേഷത്തില്‍ എത്തുന്ന സിനിമയില്‍ ഡീ – ഏജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വിജയ് യുടെ ചെറുപ്രായം കാണിക്കുന്നത്.
31 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ഒരു സ്‌കൂള്‍ബോയ് ആയി താരത്തിന് മുമ്പെങ്ങുമില്ലാത്ത ഒരു ലുക്ക് ആയിരിക്കും ഇതെന്നാണ് വിവരം. ഏറ്റവും പുതിയ റിപ്പോര്‍ട്ട് ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. ‘ദളപതി 68’ ഹോളിവുഡ് ചിത്രമായ ‘ലൂപ്പറി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
അതേസമയം ഇക്കാര്യത്തെക്കുറിച്ച് നിര്‍മ്മാതാക്കളില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഹൈദരാബാദിലെ ഒരു ഫിലിം സിറ്റിയില്‍ സ്ഥാപിച്ചിരിക്കുന്ന സെറ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. നിലവിലെ ഷെഡ്യൂള്‍ ഡിസംബര്‍ അവസാനം വരെ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ നോര്‍വേയിലാണ്. ജനുവരി പകുതിയോടെ ചെറിയ ഷെഡ്യൂള്‍ ആരംഭിക്കും.