Movie News

എന്തുകൊണ്ടാണ് തമന്ന ഭാട്ടിയയുമായുള്ള ബന്ധം മറച്ചുവെക്കാത്തത്? വിജയ് വർമ്മ പറയുന്നു

സിനിമാവേദിയില്‍ പ്രണയികളായ മിക്ക നടീനടന്മാരും ബന്ധം മറച്ചുവെയ്ക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ നേരെ കടകവിരുദ്ധമാണ് തമന്നയുടേയും കാമുകന്‍ വിജയ്‌വര്‍മ്മയുടേയും കാര്യങ്ങള്‍. ഇരുവരും തങ്ങളുടെ പ്രണയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുവെയ്ക്കുക മാത്രമല്ല ഒരുമിച്ച് വേദിയില്‍ പ്രത്യക്ഷപ്പെടുകയും ഒരമിച്ച് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുകയാണ്.

എന്തുകൊണ്ടാണ് പ്രണയവിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കാത്തതെന്ന് അടുത്തിടെ ഒരു യൂട്യൂബ് ചാനലിനോട് വിജയ്‌വര്‍മ്മ വെളിപ്പെടുത്തി. ” പരസ്പരം ഇഷ്ടപ്പെടുന്നു എന്ന വസ്തുതയിലാണ് ഞങ്ങള്‍ ഇരുവരും യോജിച്ചത് എന്ന് ഞാന്‍ കരുതുന്നു. ഒരു ബന്ധം മറയ്ക്കാന്‍ വളരെയധികം പരിശ്രമിക്കേണ്ടതില്ല. പക്ഷേ ഇത് കൂട്ടിലടച്ച് വയ്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.” താരം പറഞ്ഞു. തങ്ങളുടെ ബന്ധം ലോകത്തിന് മുഴുവന്‍ അറിയാമെങ്കിലും ഇപ്പോഴും തങ്ങള്‍ക്കിടയില്‍ സ്വകാര്യമായി സൂക്ഷിക്കുന്ന ചില കാര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

”ഞങ്ങള്‍ രണ്ടുപേരുടെയും 5000-ലധികം ഫോട്ടോകള്‍ എന്റെ പക്കലുണ്ട്, പക്ഷേ അത് സോഷ്യല്‍ മീഡിയയില്‍ ഒരിടത്തും ഇല്ല. കാരണം അത് ഞങ്ങള്‍ രണ്ടുപേര്‍ക്കും വേണ്ടിയുള്ളതാണ്.” ബന്ധം പരസ്യമായത് ജോലിയെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങിനെയാണ്. ”ഇന്ന്, നമ്മുടെ സമൂഹത്തില്‍, എല്ലാവര്‍ക്കും മറ്റുള്ളവന്റെ ജീവിതത്തിലാണ് താല്‍പ്പര്യം. അത് ചര്‍ച്ചചെയ്യാന്‍ മാത്രം അവര്‍ ആഗ്രഹിക്കുന്നു. അത് ഒരു രോഗമായി മാറിയിട്ടുണ്ട്. അത് നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.

തമന്ന ഭാട്ടിയയും വിജയ് വര്‍മ്മയും 2023-ല്‍ ലസ്റ്റ് സ്റ്റോറീസ് 2 പുറത്തിറങ്ങുന്ന സമയത്താണ് തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചത്. അവരുടെ ആദ്യ സഹകരണമായിരുന്നു അത്. ലസ്റ്റ് സ്റ്റോറീസ് 2 റിലീസിന് മാസങ്ങള്‍ക്ക് മുമ്പ് ഗോവയില്‍ ഇരുവരും ഒരുമിച്ച് പുതുവത്സരം ആഘോഷിക്കുന്നത് കണ്ടതിന് ശേഷമാണ് അവര്‍ ഡേറ്റിംഗിലാണെന്ന കിംവദന്തികള്‍ പൊട്ടിപ്പുറപ്പെട്ടത്.

ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍, തമന്ന പറഞ്ഞു, ‘എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ ശരിക്കും എന്നിലേക്ക് വന്നയാളാണ്. മനസ്സില്‍ വരുന്നത് പോലെ സ്വയംമറന്ന് നിങ്ങള്‍ക്ക് ചിരിക്കാന്‍ കഴിയുന്നതാണ് സൗഹൃദം.”