Movie News

അവന്റെ മനസ് സെക്‌സിയാണ്: ഷാരുഖ് ഖാനെക്കുറിച്ച് ജവാനിലെ വില്ലന്‍ പറഞ്ഞത്

ഷാരുഖ് ഖാനും വിജയ് സേതുപതിയും നയന്‍താരയും ദീപിക പദുക്കോണും ഒന്നിച്ച ജവാന്‍ ബോക്‌സ് ഓഫീസില്‍ വന്‍ തരംഗമായിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് ശേഷമുള്ള ജവാന്‍ ടീമിന്റെ പത്രസമ്മേളനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സെപ്റ്റംബര്‍ 15 ന് മുംെബെയില്‍ വച്ചായിരുന്നു പത്രസമ്മേളനം നടന്നത്. ഷാരുഖ് ഖാനും വിജയ് സേതുപതിയും ദീപിക പദുക്കോണും പത്രസമ്മേളനത്തിലെ മുഖ്യതാരങ്ങളായി. ഷാരുഖിനെക്കുറിച്ച് വിജയ് സേതുപതി നടത്തിയ പ്രതികരണവും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. അത് ഇങ്ങനെയാണ്.

അദ്ദേഹം ഒരു മാസ്സും ഒപ്പം സുന്ദരനുമാണ്. അദ്ദേഹം എവിടെ പോയാലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. അവന്‍ സംസാരിക്കുന്ന രീതിയും ആളുകളെ കൈകാര്യം ചെയ്യുന്ന രീതിയും വളരെ സ്വഭാവികമാണ്. അവന്റെ മനസ് സെക്‌സിയാണ് വളരെ സെക്‌സിയാണ്. ചിത്രത്തിന്റെ ആദ്യഷോയുടെ ടിക്കറ്റ് കിട്ടുന്നില്ല എന്ന് പലരും എന്നെ വിളിച്ച് പറഞ്ഞു. ആളുകള്‍ ഷാരുഖിനെ അത്രയധികം സ്‌നേഹിക്കുന്നു. എനിക്ക് അതൊരു അത്ഭുതമല്ല ഷാരുഖ് എന്ന പേര് തന്നെ മതി. എല്ലാവരും അവനെ വളരെയധികം സ്‌നേഹിക്കുന്നു. അവന്‍ സ്‌നേഹം മാത്രമേ നല്‍കുന്നുള്ളു മറ്റൊന്നുമില്ല എന്ന വിജയ് സേതുപതി പറയുന്നു.

വിജയ് ഷാരുഖിനോടുള്ള തന്റെ സ്‌നേഹവും ആരാധനയും ആ വേദിയില്‍ പ്രകടിപ്പിക്കുകയായിരുന്നു. വിജയിയുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് ഷാരുഖ് മറുപടിയും നല്‍കി. ഞാന്‍ നിങ്ങളെ കൂടുതല്‍ സ്‌നേിക്കുന്നു സര്‍, ഈ വാര്‍ത്ത സമ്മേളനത്തിന് ശേഷം എനിക്ക് നിങ്ങളോട് വിവാഹഭ്യര്‍ത്ഥ നടത്താം നമുക്ക് വിവാഹിതരാകാം എന്നായിരുന്നു ഷാരുഖിന്റെ തമാശ രൂപേണയുള്ള മറുപടി. അതില്‍ തെറ്റൊന്നുമില്ലെന്ന് ചിരിച്ചുകൊണ്ട് വിജയി മറുപടിയും നല്‍കി.