Movie News

വിജയ് യുടെ സിനിമയിലേക്ക് ലവ്ടുഡേ ഇവാനയില്ല ; പകരമെത്തുന്ന് തെലുങ്ക്‌നടി മാളവികാശര്‍മ്മ

ലിയോയുടെ വിജയത്തിന് പിന്നാലെ വിജയ് യുടെ അറുപത്തെട്ടാമത്തെ ചിത്രവും വലിയ ചര്‍ച്ചയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുകയാണ്. സിനിമയില്‍ ലവ്ടുഡേ സിനിമയിലൂടെ ശ്രദ്ധേയയായ ഇവാന അഭിനയിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ ഇപ്പോള്‍ പകരം മാളവികാ ശര്‍മ്മയെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം.

ചിത്രത്തില്‍ വിജയുടെ അനുജത്തി വേഷത്തിലേക്കാണ് ശ്രദ്ധേയയായ യുവനടി എത്തുന്നത്. നേരത്തേ ഇവാന ഈ വേഷം ചെയ്യുമെന്ന് കേട്ടിരുന്നെങ്കിലും പിന്നീട് അഭിനയിക്കുന്നില്ലെന്ന് താരം തന്നെ പറയുകയായിരുന്നു. മുംബൈ സ്വദേശിയായ നടി ഇതിനകം തെലുങ്ക് സിനിമാ ആരാധകര്‍ക്ക് പരിചിതയാണെങ്കിലും തമിഴില്‍ അത്ര സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. സിനിമയില്‍ നടി മീനാക്ഷി ചൗധരിയും ഒരു പ്രധാനവേഷത്തിലുണ്ട്.

അതേസമയം വിജയ് ആന്റണിക്കൊപ്പം നടി മുമ്പ് ഒരു തമിഴ്‌സിനിമയില്‍ എത്തിയിരുന്നെങ്കിലും സിനിമ ശ്രദ്ധിക്കപ്പെടാതിരുന്നത് നടിക്ക് തിരിച്ചടിയായിരുന്നു. അതേസമയം സാമൂഹ്യമാധ്യമങ്ങളില്‍ നടി പങ്കുവെയ്ക്കപ്പെടുന്ന ഫോട്ടോകള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. മീനാക്ഷി ഇന്‍സ്റ്റാഗ്രാമില്‍ പങ്കിടുന്ന ഫോട്ടോകള്‍ ആരാധകര്‍ക്ക് എന്നും ഒരു വിരുന്നാണ്. പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ എന്നിവര്‍ ഈ ചിത്രത്തില്‍ വിജയ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ട്.

ഈ ചിത്രത്തില്‍ വിജയ് വളരെ ചെറുപ്പത്തില്‍ തന്നെ കാണിക്കും. ഇതിനായി ഹോളിവുഡില്‍ ഉപയോഗിക്കുന്ന ടീ ഏജിംഗ് എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കും. യുവന്‍ ശങ്കര്‍ രാജയാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അമേരിക്ക, തായ്ലന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.