തമിഴ്‌സൂപ്പര്‍സ്റ്റാര്‍ വിജയ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായുള്ള തയ്യാറെടുപ്പിലാണ്. തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന് വേണ്ടി പ്രചാരണം നടത്തുമ്പോള്‍ താരത്തെ അതിശയിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ച ആരാധകന്‍ വിജയ് യുടെ സിനിമയിലെ രംഗം അനുകരിച്ച് മരത്തില്‍ നിന്നും താഴേയ്ക്ക ചാടിയത് താരെത്ത ഞെട്ടിച്ചു.
ശനിയാഴ്ച കോയമ്പത്തൂരില്‍ നടന്ന പ്രചാരണ പരിപാടിയിലാണ് താരത്തിന്റെ ഡൈഹാര്‍ഡ് ആരാധകന്‍ താരത്തെ ശരിക്കും ഞെട്ടിച്ചത്. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോകളില്‍, ഒരു ആരാധകന്‍ മരത്തില്‍ നിന്ന് താഴെയുള്ള തന്റെ വാഹനത്തിന് മുകളിലേക്ക് നാടകീയമായി ചാടുന്നത് കാണാം. സണ്‍ ന്യൂസ് പകര്‍ത്തിയ ഒരു വീഡിയോയില്‍ വിജയ് തന്നെ കാണാന്‍ തന്റെ വാഹനത്തിന് ചുറ്റും നില്‍ക്കുന്ന ഒരു വലിയ ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുന്നു.
താമസിയാതെ പിന്നില്‍ നിന്ന് ഒരു ബഹളം കേട്ടു. ഒരു ആരാധകന്‍ മരത്തില്‍ നിന്ന് തന്റെ വാഹനത്തിലേക്ക് ചാടുന്നത് കണ്ടു. ഒരു നിമിഷം ഞെട്ടിയ താരം ആരാധകന് പരിക്കൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷം പാര്‍ട്ടി നിറങ്ങളില്‍ ഒരു സ്‌കാര്‍ഫ് നല്‍കി. അതേസമയം മറ്റൊരു ആരാധകനും അദ്ദേഹത്തെ കാണാന്‍ വാഹനത്തിന്റെ മുകളിലേക്ക് കയറി. കൂടുതല്‍ ആരാധകരെ മുകളിലേക്ക് കയറുന്നത് നിയന്ത്രിക്കാന്‍ സെക്യൂരിറ്റി ശ്രമിക്കുമ്പോള്‍ വിജയ് അകത്തേക്ക് പോകുന്നത് കാണാം.
അതേസമയം വീഡിയേ എക്‌സില്‍ വലിയ ചര്‍ച്ചകള്‍ക്കും കാരണമായി. ഒരു എക്സ് (മുമ്പ് ട്വിറ്റര്‍) ഉപയോക്താവ് ചോദിച്ചു, ‘ഇത് എന്ത് വിഡ്ഢിത്തമാണ്? വിജയുടെ ആരാധകര്‍ക്ക് തലച്ചോറുണ്ടോ? എന്നെല്ലാമാണ് ആള്‍ക്കാരുടെ ചോദ്യങ്ങള്‍. മറ്റൊരാള്‍ ഇതെല്ലാം ആസൂത്രണം ചെയ്തതാണോ എന്ന് സംശയിക്കുന്നതായും പറഞ്ഞു. മറ്റൊരു ആരാധകന്‍ താരം പോക്കിരിയിലെ വിജയുടെ രംഗം പുനഃസൃഷ്ടിക്കുകയാണെന്ന് തമാശയായി പറഞ്ഞു, ”ബ്രോ ഈ രംഗം യഥാര്‍ത്ഥ ജീവിതത്തില്‍ പുനര്‍നിര്‍മ്മിച്ചു” എന്ന് എഴുതി.
1984-ല്‍ വെട്രിയ്ക്കൊപ്പം ബാലതാരമായും 1992-ല്‍ നാലയ്യ തീര്‍പ്പ് എന്ന ചിത്രത്തിലെ നായകനായും അഭിനയിച്ച വിജയ്, അടുത്തിടെ വെങ്കട്ട് പ്രഭുവിന്റെ 2024-ല്‍ പുറത്തിറങ്ങിയ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. പൂജ ഹെഗ്ഡെ, ബോബി ഡിയോള്‍, മമിത ബൈജു എന്നിവരും അഭിനയിക്കുന്ന എച്ച് വിനോദിന്റെ ജന നായകന്‍ ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. 2026ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ടിവികെയ്ക്കൊപ്പം അദ്ദേഹം പദ്ധതിയിടുന്നത്.