Movie News

പ്രീ ബുക്കിംഗില്‍ തന്നെ നേടിയത് 15 കോടിയിലധികം; ആദ്യദിനം ലിയോ 45 കോടിയോളം നേടുമെന്ന് പ്രതീക്ഷ

വിജയ് ആരാധകര്‍ വളരെ ആകാംഷയോടെയാണ് ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട സിനിമയുടെ ട്രെയിലര്‍ പോലും യൂട്യൂബില്‍ വന്‍ തരംഗം സൃഷ്ടിക്കുന്നുണ്ട്. ഇതുവരെ സിനിമയുടെ ട്രെയിലര്‍ കണ്ടവരുടെ എണ്ണം 50 ദശലക്ഷം കടന്നിരിക്കുകയാണ്. ട്രെയിലര്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പലമടങ്ങ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍.ഇതുവരെ കണ്ടിട്ടില്ലാത്ത ദളപതി വിജയിയെ ട്രെയിലറില്‍ കണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇതോടെ സിനിമയുടെ പ്രീ ബുക്കിംഗിനായി വന്‍ തിരക്കാണ്. പ്രീ ബുക്കിംഗും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഇതുവരെ ലോകമെമ്പാടും പ്രീ-ബുക്കിംഗിലൂടെ സിനിമ ഇതിനകം 15 കോടിയിലധികം കളക്ഷന്‍ നേടിയിട്ടുള്ളതായിട്ടാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. മറ്റൊരു തമിഴ് ചിത്രത്തിനും നേടാനാകാത്ത ആദ്യ ദിന കളക്ഷന്‍ ലോകത്തുടനീളമായി നടത്തുന്ന റിലീസിംഗിലൂടെ സിനിമ നേടുമെന്നും ആദ്യദിനം 45 കോടി നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കേരളത്തിലും കര്‍ണാടകത്തിലുമായി സിനിമ എട്ടു കോടി നേടുമെന്നാണ് കണക്കാക്കുന്നത്.

ഒക്ടോബര്‍ 05 ന് ട്രെയിലറിന്റെ റിലീസ് പുറത്തുവന്നത് മധുരയില്‍ ആരാധകര്‍ ആഘോഷിച്ചിരുന്നു. ട്രെയിലര്‍ റിലീസ് ആഘോഷിക്കാന്‍ താരത്തിന്റെ ആരാധകര്‍ വന്‍തോതില്‍ എത്തിയിരുന്നു. പടക്കം പൊട്ടിച്ചാണ് അവര്‍ ആഘോഷിച്ചത്. ഒക്ടോബര്‍ 19 നാണ് ലിയോ ആഗോള റിലീസിംഗ് നടത്തുന്നത്. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജും വിജയ് യും ഒന്നിക്കുന്ന സിനിമയില്‍ തൃഷയാണ് നായികയായി എത്തുന്നത്.