ബോളിവുഡിന്റെ സൂപ്പര്‍താരമാണ് വിദ്യാ ബാലന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ദോ ഔര്‍ ദോ പ്യാര്‍ റിലീസ് ചെയ്തിരിയ്ക്കുകയാണ്. പ്രതീക് ഗാന്ധി, സെന്തില്‍ രാമമൂര്‍ത്തി, ഇലിയാന ഡിക്രൂസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രണയത്തില്‍ വീഴുകയും പുറത്തുപോകുകയും ചെയ്യുക എന്ന ആശയമാണ് ചിത്രത്തിലൂടെ പറയുന്നത്. സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ ഇന്റര്‍വ്യൂവില്‍ വിദ്യാ ബാലനും പ്രതീക് ഗാന്ധിയും തങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്നു സംസാരിച്ചിരുന്നു.
ഒരു സെഗ്മെന്റില്‍, ഓപ്പണ്‍ റിലേഷന്‍സ് എന്ന ആശയത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം വിദ്യാ ബാലന്‍ പങ്കുവെച്ചു. സെഗ്മെന്റിനിടെ, ഈ വിഷയത്തില്‍ വിദ്യയുടെ അഭിപ്രായത്തെക്കുറിച്ച് പ്രതീക് അന്വേഷിച്ചു. ഏകഭാര്യത്വത്തില്‍ താന്‍ ശക്തമായി വിശ്വസിക്കുന്നുവെന്നാണ് വിദ്യ ബാലന്‍ തുറന്നു പറഞ്ഞത്. ‘ഒരു തുറന്ന ബന്ധത്തിന്റെ ആശയം എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറയാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു, എന്നാല്‍ നിങ്ങള്‍ തുറന്ന ബന്ധങ്ങളെക്കുറിച്ചും തുറന്ന വിവാഹത്തെക്കുറിച്ചും സംസാരിക്കുമ്പോള്‍, നിങ്ങളുടെ പങ്കാളി മറ്റൊരാളോടൊപ്പമുള്ളതിലും പങ്കാളിയെ മറ്റൊരാളുമായി പങ്കിടുന്നതിനെക്കുറിച്ചുമാണ് നിങ്ങള്‍ സംസാരിക്കുന്നത്.” – വിദ്യാബാലന്‍ തുറന്നടിച്ചു.
‘എനിക്ക് അത് ശരിയല്ല. ഞാന്‍ പൂര്‍ണ്ണമായും ഏകഭാര്യയാണ്, ഞാന്‍ ഏകഭാര്യത്വത്തില്‍ വിശ്വസിക്കുന്നു. തുറന്ന ബന്ധത്തിന്റെ ഈ ആശയത്തെ ഞാന്‍ വെറുക്കുന്നു. ഇത് നിങ്ങള്‍ക്ക് ശരിയാരകുന്നുവെങ്കില്‍, കൊള്ളാം, പക്ഷേ ഇത് ഒരാള്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയില്ല.” – വിദ്യാബാലന്‍ കൂട്ടിച്ചേര്‍ത്തു.