കാലത്തെ കുളിച്ച് ഈറനോട് കൂടി വീടിന്റെ മുറ്റത്ത് കോലം തീർക്കുക അല്ലെങ്കിൽ കളം വരയ്ക്കുക എന്നത് ചില സ്ഥലങ്ങളിൽ ആചാരത്തിന്റെ ഭാഗമാണ്. അവരെല്ലാവരും തന്നെ രാവിലെ തങ്ങളുടെ വീട്ടുമുറ്റത്ത് അരിമാവിൽ കോലം തീർക്കാറുണ്ട്. ചില സ്ഥലങ്ങളിൽ ദീപാവലി ഹോളി തുടങ്ങിയ വിശേഷദിവസങ്ങളിലാണ് കോലം വരയ്ക്കുന്നത്. പല നിറങ്ങളിലും ഡിസൈനുകളിലും ഉള്ള കോലം ഇപ്പോൾ നമുക്ക് കാണാൻ സാധിക്കും. ഓരോ കോലം തീർക്കുമ്പോഴും അതിനുള്ളിൽ ഓരോ അർത്ഥങ്ങളുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു കോലത്തിന്റെ വീഡിയോ ആണ് വൈറൽ ആകുന്നത്. വെറും കോലം അല്ല വിവിധ കളറുകളിൽ തീർത്ത കോലമാണിത്. ഒരു യുവതി തന്റെ വീടിനു മുറ്റത്ത് രംഗോലി ഇടുന്നതാണ് വീഡിയോയിൽ ഉള്ളത്. വർണ്ണാഭമായ പൊടികൾ നിലത്ത് എറിഞ്ഞ്
കാഴ്ചക്കാരെ അമ്പരപ്പിച്ചുകൊണ്ട് അതിശയകരമായ രംഗോലി ഡിസൈൻ സൃഷ്ടിക്കുന്നത് വീഡിയോ കാണിക്കുന്നു. രംഗോലി എന്ന് കേൾക്കുമ്പോൾ ആദ്യം ഓടിയെത്തുന്നത് മഴവില്ല് തന്നെയാണ്. കാരണം മഴവില്ലിന്റെ എല്ലാ വർണ്ണങ്ങളും രംഗോലിയിലും ഉണ്ട്. തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് പല ഡിസൈനുകളിൽ രംഗോലി തീർക്കുന്നത് നമ്മൾ ഇതിനുമുമ്പും കണ്ടിട്ടുണ്ട്.
ഇതിന് സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യമുണ്ട്, പോസിറ്റിവിറ്റിയെ പ്രതീകപ്പെടുത്തുകയും ഭാഗ്യത്തെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. യുവതിയുടെ കഴിവിനെ എല്ലാ ആളുകളും പ്രശംസിച്ചു. ഭാവനയും ദൈവാനുഗ്രഹവും ഉള്ളവർക്ക് മാത്രമേ ഇത്തരത്തിൽ വരയ്ക്കുവാൻ സാധിക്കുകയുള്ളൂ എന്നാണ് വീഡിയോ കണ്ട മിക്കവരും അഭിപ്രായപ്പെട്ടത്. ദൈവിക കരങ്ങൾ എന്നാണ് മറ്റൊരു കൂട്ടർ യുവതിയെ വിശേഷിപ്പിച്ചത്.