Featured Oddly News

നടിക്ക് പുരസ്‌കാരം നല്‍കി, ‘പിന്നാലെ’യുള്ള ‘തുറിച്ചുനോട്ടം’; പാക് പ്രധാനമന്ത്രിയുടെ പഴയ വീഡിയോ വൈറലാകുന്നു

സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മാറിയ വീഡിയോയിലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ‘തുറിച്ചു നോട്ട’ത്തില്‍ വന്‍ വിമര്‍ശനം. പൊതുചടങ്ങില്‍വെച്ച് പാകിസ്താന്‍ പ്രധാനമന്ത്രി പാക് നടിയെ നോക്കുന്ന രംഗങ്ങളാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഇതുസംബന്ധിച്ച് നിരവധി ട്രോളുകളും പാക് പ്രധാനമന്ത്രിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ നിറയുന്നു.

2023-ല്‍ പാകിസ്താനിലെ പഞ്ചാബ് ഗവര്‍ണര്‍ ഹൗസില്‍ നടന്ന ഒരു പുരസ്‌കാരദാന ചടങ്ങിനിടെയുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. നടി മാവ്‌റ ഹുസൈന് പുരസ്‌കാരം സമ്മാനിച്ചശേഷം പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടിയെ മോശമായ അര്‍ഥത്തോടെ നോക്കിയെന്നാണ് സാമൂഹികമാധ്യമങ്ങളിലെ വിമര്‍ശനം. “ഷഹബാസ് ഷെരീഫ് അവാർഡ് നൽകുന്നതിനിടെ മൗറ ഹുസൈനെ “ഡീപ്-സ്കാൻ” ചെയ്യുന്നുവെന്നാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.

2016-ൽ സനം തേരി കസം എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മാവ്‌റ ഹൊകെയ്ൻ. മാവ്‌റയെ നായികയാക്കിയാൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് നടൻ ഹർഷവർദ്ധൻ പ്രഖ്യാപിച്ചതിനെത്തുടർന്ന് അടുത്തിടെ വാർത്തകളിൽ ഇവര്‍ വാര്‍ത്തകളില്‍ ഇടം നേടി. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിനെ മാവ്‌റ അപലപിച്ചതിന് ശേഷമായിരുന്നു ഇത്. മ്യൂസിക് ആപ്പുകളിലെ സനം തേരി കസത്തിന്റെ പോസ്റ്ററിൽ നിന്ന് മാവ്‌റ ഹൊകെയ്‌നെ ഡിജിറ്റലായി നീക്കം ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *