Celebrity

രാധികയ്ക്കും അനന്ത് അംബാനിയ്ക്കുമൊപ്പമുള്ള ആ കുട്ടി ആര് ? വീഡിയോ വൈറല്‍

ലോകം കണ്ട ആഡംബര വിവാഹമായിരുന്ന രാധിക മര്‍ച്ചന്റിന്റേയും അനന്ത് അംബാനിയുടേയും. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ ഇരുവരുടേയും മനോഹരമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനന്ത് അംബാനിയോടൊപ്പം രാധിക ഒരു കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന വീഡിയോയാണ് വൈറലായിരിയ്ക്കുന്നത്. രാധികയുടെ കൂടെയുള്ളത് ആരുടെ കുട്ടിയാണെന്ന് ആരാധകര്‍ക്കിടയില്‍ ആകാംക്ഷയുണര്‍ത്തിയിരിയ്ക്കുന്നത്.

വീഡിയോയില്‍ രാധിക കുട്ടിയുമായി കളിക്കുമ്പോള്‍ അതീവ സന്തോഷവതിയായാണ് കാണാന്‍ സാധിയ്ക്കുന്നത്. പെണ്‍കുഞ്ഞും രാധികയ്ക്കൊപ്പമുള്ള സമയം ആസ്വദിക്കുന്നതായി കാണാം. അനന്ത് അംബാനി കുട്ടിയുടെ തലയില്‍ തലോടുന്നതും വീഡിയോയില്‍ കാണാം. രാധികയും അനന്തും കളിപ്പിയ്ക്കുന്ന കുട്ടി മറ്റാരുമല്ല, ഇഷ അംബാനിയുടെ മകള്‍ ആദിയയെണ് ഇരുവരും ചേര്‍ന്ന് കളിപ്പിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ, രാധികയുടെയും അനന്തിന്റെയും വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളിലൊന്നില്‍ നിന്നുള്ളതാണ്.

രാധിക മര്‍ച്ചന്റിന്റെയും അനന്ത് അംബാനിയുടെയും വിവാഹം ഈ വര്‍ഷത്തെ ഏറ്റവും വലിയ സംഭവമായിരുന്നു. പ്രശസ്ത ബോളിവുഡ് സെലിബ്രിറ്റികള്‍, അന്താരാഷ്ട്ര താരങ്ങള്‍, വിശിഷ്ട വ്യക്തികള്‍, കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ചടങ്ങില്‍ പങ്കെടുത്തു. 2024 ജൂലൈ 12-നാണ് ഇരുവരും വിവാഹിതരായത്. മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹ ആഘോഷങ്ങള്‍ ജൂലൈ 14 ന് സമാപിച്ചു. കോടീശ്വരനായ വ്യവസായി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനാണ് അനന്ത്. വ്യവസായിയായ വീരന്‍ മര്‍ച്ചന്റിന്റെയും ഭാര്യ ഷൈലയുടെയും മകളാണ് രാധിക. ഇഷ അംബാനിയും ആകാശ് അംബാനിയുമാണ് അനന്തിന്റെ സഹോദരങ്ങള്‍.