Movie News

ഛാവ ബോക്സ് ഓഫീസില്‍ വീണ്ടും ചരിത്രമെഴുതുന്നു ; ആനിമലിന്റെ റെക്കോഡ് തകര്‍ത്തു…!

വിക്കി കൗശലിന്റെ ഛാവ ബോക്സ് ഓഫീസില്‍ വീണ്ടും ചരിത്രം രചിച്ചു. രണ്‍ബീര്‍ കപൂറിന്റെ അനിമലിനെ മറികടന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഏഴാമത്തെ ഹിന്ദി ചിത്രമെന്ന പദവി സ്വന്തമാക്കി. 23 ദിവസത്തിനുള്ളില്‍ 503.3 കോടി രൂപ സമാഹരിച്ചാണ് അനിമലിന്റെ 502.98 കോടി രൂപയുടെ റെക്കോഡ് മറികടന്നത്. ബോളിവുഡില്‍ കൗശലിന്റെ നില ഉറപ്പിക്കുന്ന സിനിമയായിട്ടാണ് മാറിയത്.

ആമിര്‍ ഖാന്റെ ദംഗല്‍, യാഷിന്റെ കെജിഎഫ് ചാപ്റ്റര്‍ 2 എന്നീ ബോക്സ് ഓഫീസ് വമ്പന്മാരെയും ഛാവ മറികടന്നു. ദംഗല്‍ 374.43 കോടിയും കെജിഎഫ് ചാപ്റ്റര്‍ 2 435.33 കോടിയും നേടിയപ്പോള്‍, ചാവ പ്രേക്ഷകര്‍ക്ക് ആശ്വാസമായി. 510.99 കോടി രൂപയുടെ മൊത്തം കളക്ഷന്‍ നേടിയ പ്രഭാസിന്റെ ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍ കൈവശം വച്ചിരിക്കുന്ന എക്കാലത്തെയും ഹിന്ദി നെറ്റ് ഗ്രോസേഴ്സ് പട്ടികയിലെ ആറാം സ്ഥാന മാണ് ഛാവയ്ക്ക് മുന്നിലുള്ളത്. ബാഹുബലി 2 നെ മറികടക്കാന്‍ വെറും 7.69 കോടി മാത്രം മതി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രം താഴോട്ടുള്ള പ്രവണതയ്ക്ക് സാക്ഷ്യം വഹിച്ചി രുന്നുവെങ്കിലും വാരാന്ത്യ കളക്ഷന്‍ സിനിമയ്ക്ക് പുതുജീവനാകുക യായി രുന്നു. ലക്ഷ്മ ണ്‍ ഉടേക്കര്‍ സംവിധാനം ചെയ്ത ഛാവയില്‍ ഔറംഗസേബായി അക്ഷയ് ഖന്നയും യേശുഭായിയായി രശ്മിക മന്ദാനയും മികച്ച പ്രകടനവും കാഴ്ചവച്ചു. ഛാവയ്ക്ക് ശേഷം, അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന സഞ്ജയ് ലീലാ ബന്‍സാലിയുടെ ലവ് & വാര്‍ എന്ന സിനിമയില്‍ രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനുമൊപ്പം വിക്കി അഭിനയിക്കും.