കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകളും സായ്കുമാറിന്റെ മകളുമായ വൈഷ്ണവി സായ്കുമാര്‍ മുത്തശ്ശന്റെയും അച്ഛന്റെയും പാത പിന്തുടര്‍ന്ന് അഭിനയരംഗത്തേക്ക് എത്തിയ താരമാണ്. കൈയ്യെത്തും ദൂരത്ത് എന്ന പരമ്പരയില്‍ ദുര്‍ഗയെന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം മിനിസ്ക്രീനില്‍ തുടക്കം കുറിച്ചത്.
ഇപ്പോഴിതാ ഫാൻസ് പേജുകളിൽ വന്നൊരു ചിത്രത്തെ തന്റെ പോസ്റ്റ് എന്ന പേരിൽ പ്രചരിച്ചവർക്കെതിരെ നടിയും സായികുമാറിന്റെ മകളുമായ വൈഷ്ണവി. അച്ഛനെക്കുറിച്ച് തന്റെ മനസിലുള്ള സ്ഥാനം ഇങ്ങനെയൊരു എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യം തനിക്കില്ലെന്ന് വൈഷ്ണവി സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചു. ‘‘ഞാൻ വൈഷ്ണവി സായികുമാർ. എന്റെ ഫാൻ പേജ് സൃഷ്ടിച്ച ഒരു എഐ ഇമേജിന്റെ പേരിൽ കുറച്ചുദിവസമായി എന്റെ കുടുംബത്തിനെക്കുറിച്ചും എന്നെയും എന്റെ ജീവിതത്തെക്കുറിച്ചും ചില പോസ്റ്റുകൾ കാണുന്നു. എന്റെ കുടുംബം നിങ്ങൾക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല.
എന്റെ ഇന്‍സ്റ്റഗ്രാം ഐഡി- ഐആംവൈഷ്ണവിസായ്കുമാര്‍ ഒഫീഷ്യല്‍ ആണ്…ദയവു ചെയ്ത് എന്റെ പേഴ്സണല്‍ ലൈഫ് മാറ്റേഴ്സ് പബ്ലിക്കിലേക്ക് വലിച്ചിഴയ്ക്കരുത്. എന്റെ അച്ഛന് എന്റെ മനസ്സിലുള്ള സ്ഥാണം ഇങ്ങനെ എഐ ഇമേജിലുടെ തെളിയിക്കേണ്ട കാര്യം എനിക്കില്ല…ദയവായി ഞങ്ങളെ വെറുതെ വിടൂ…’’ എന്നാണ് വൈഷ്ണവി കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് അച്ഛന്‍ സായികുമാറിനൊപ്പമുള്ള വൈഷ്ണവിയുടെ ചിത്രം വൈറലായത്. ഐഐയുടെ സഹായത്തോടെ വൈഷ്ണവിയുടെ തോളില്‍ കൈ വച്ചിരിക്കുന്ന സായ്കുമാറിനെ സൃഷ്ടിച്ചിരിക്കുന്നതാണ് ചിത്രം. ‘സായിച്ചൻ ഒരു പൂർത്തിയാകാത്ത സ്വപ്നം’ എന്ന അടിക്കുറിപ്പും നൽകിയിരുന്നു. ആ ചിത്രം പോസ്റ്റ് ചെയ്തത് വൈഷ്ണവി തന്നെയായിരുന്നുവെന്നാണ് ഏവരും കരുതിയിരുന്നത്. ചിത്രം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു




