Oddly News

തിളച്ച എണ്ണയില്‍ നിന്ന് പൊരിക്കാനായിട്ട വിഭവം കൈകള്‍ കൊണ്ട് തിരിച്ചിടുന്ന യുവതി ; വീഡിയോ വൈറല്‍

ഭക്ഷണം കഴിയ്ക്കുന്നതും ഉണ്ടാക്കുന്നതുമായ വീഡിയോകളൊക്കെ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. പുതിയ പുതിയ വിഭവങ്ങള്‍ ഉണ്ടാക്കുന്ന രീതിയൊക്കെ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിളച്ചു കിടക്കുന്ന എണ്ണയില്‍ കൈമുക്കി പൊരിക്കാനായിട്ട വിഭവം തിരിച്ചിടുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഉള്‍ട്ട വടാപാവാണ് യുവതി തിളച്ച എണ്ണയില്‍ നിന്ന് തിരിച്ചിടുന്നത്. ഉള്‍ട്ട വടാപാവ് എന്നാണ് തയാറാക്കുന്ന വിഭവത്തിനു നല്‍കിയിരിക്കുന്ന പേര്. മാവില്‍ മുക്കി എണ്ണയിലേക്കിട്ടു പൊരിച്ചെടുത്താണ് ഈ ഉള്‍ട്ട വടാപാവ് തയാറാക്കുന്നത്. തിളച്ച എണ്ണയിലേക്കിടുന്ന വടപ്പാവുകള്‍ കൈകള്‍ കൊണ്ട് തിരിച്ചും മറിച്ചുമിടുകയും പാകമാകുമ്പോള്‍ സ്പൂണിന്റെയോ ഗ്ലൗസിന്റെയോ സഹായമൊന്നും കൂടാതെ കൈ ഉപയോഗിച്ച് തന്നെ പാത്രത്തിലേക്ക് മാറ്റുകയും ചെയ്യുകയാണ് യുവതി. യുവതി തന്റെ സ്‌കൂട്ടറില്‍ വരുന്നതും വടാപാവ് തയ്യാറാക്കാന്‍ വേണ്ടിയുള്ള എല്ലാ സജ്ജീകരണം ചെയ്യുന്നതും വിഭവം വിളമ്പി നല്‍കുന്നതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.instagram.com/p/C1bgyaYI0OA/

ഹീറ്റ് പ്രൂഫ് വുമണ്‍ ഓഫ് നാസിക്ക് എന്ന പേരിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചൂടുള്ള എണ്ണയില്‍ നിന്നും വടപാവുകള്‍ ഈ രീതിയില്‍ എടുക്കുമ്പോള്‍ കൈകള്‍ പൊള്ളുകയില്ലേ എന്നാണ് വീഡിയോ കണ്ടവരെല്ലാം ചോദിക്കുന്നത്. മാത്രമല്ല, ഇത് ശരിയായ രീതിയല്ലെന്നും സ്പൂണോ ഗ്ലൗസോ പോലുള്ളവ ഉപയോഗിക്കണമെന്നും നിരവധിപേര്‍ കമെന്റുകളിലൂടെ കുറിയ്ക്കുന്നു.