Crime

കോളേജില്‍ നിന്ന് പുറത്താക്കിയ വിവരം രഹസ്യമാക്കി വെച്ചു; കണ്ടുപിടിച്ച അമ്മയെ മകള്‍ കുത്തിക്കൊന്നു

കോളേജില്‍ നിന്ന് പുറത്താക്കിയ രഹസ്യമാക്കി വെച്ചിരുന്ന കാര്യം കണ്ടുപിടിച്ചതിന് 50 വയസ്സുള്ള അമ്മയെ 23 കാരി അമ്മയെ കഴുത്തില്‍ 30 തവണ കുത്തിയും ഇരുമ്പ് പാത്രം കൊണ്ട് അടിച്ചും കൊലപ്പെടുത്തി. അമേരിക്കയില്‍ ഒഹായോയിലെ അക്രോണിലെ സിഡ്നി പവല്‍ എന്ന യുവതി 50 വയസ്സുള്ള തന്റെ മാതാവും ആരോഗ്യ പ്രവര്‍ത്തകയുമായ ബ്രെന്‍ഡ പവലിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകം, തെളിവുകള്‍ നശിപ്പിക്കല്‍, ക്രൂരമായ ആക്രമണം എന്നിവയില്‍ സിഡ്‌നി പവലിനെതിരേ കുറ്റം ചുമത്തി.

മൗണ്ട് യൂണിയന്‍ യൂണിവേഴ്സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥിനിയാണ് പവല്‍. 50 കാരിയായ ബ്രെന്‍ഡയെ 2020 മാര്‍ച്ച് 3 ന് അവളുടെ സ്‌കഡര്‍ ഡ്രൈവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അക്രോണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ചൈല്‍ഡ് ലൈഫ് സ്പെഷ്യലിസ്റ്റായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. തന്റെ സ്‌കൂളിലെ ഉദ്യോഗസ്ഥരുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് പവല്‍ അവളെ ആക്രമിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പവലിന് സ്‌കീസോഫ്രീനിയ ഉണ്ടായിരുന്നുവെന്നും അതിനാല്‍ കൊലപാതകത്തിന് കോടതിക്ക് അവളെ ഉത്തരവാദിയാക്കാന്‍ കഴിയില്ലെന്നും പ്രതിഭാഗം വാദിച്ചു.

തുടര്‍ന്ന് സിഡ്‌നിയ്ക്ക് രോഗനിര്‍ണയം നടത്തി. തന്റെ ഉറ്റസുഹൃത്ത് എന്ന് കരുതിയിരുന്ന അമ്മയെ കൊന്നപ്പോള്‍ അവള്‍ക്ക് മാനസിക വിഭ്രാന്തി ഉണ്ടായതായിട്ടാണ് ഹാജരായ മൂന്ന് വിദഗ്ധരില്‍ ഒരാളായ ജെയിംസ് റിയര്‍ഡന്‍ പറഞ്ഞത്. എന്നാല്‍ പ്രോസിക്യൂട്ടര്‍മാര്‍ നിയമിച്ച സൈക്കോളജിസ്റ്റായ സില്‍വിയ ഒ ബ്രാഡോവിച്ച് ഇതിനെ എതിര്‍ത്തു. കുറ്റകൃത്യം നടന്നപ്പോള്‍ ഭ്രാന്തിന്റെ നിയമപരമായ നിര്‍വചനം പവലിന് ഉണ്ടായിരുന്നില്ല. എന്നാല്‍ ദുരുപയോഗം, ഉത്കണ്ഠ, ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ സവിശേഷതകള്‍ അവര്‍ക്ക് ഉണ്ടായിരുന്നതായി സില്‍വിയ ഒ ബ്രാഡോവിച്ച് പറഞ്ഞു. സെപ്തംബര്‍ 28ന് പവലിന്റെ ശിക്ഷ വിധിക്കും.