Crime

സ്വന്തം വിദ്യാര്‍ഥിയുടെ കുഞ്ഞിന് ജന്മം നല്‍കി അധ്യാപിക, 4വർഷത്തെ പീഡനം; ഒടുവില്‍ ലൈംഗിക അതിക്രമത്തിന് അറസ്റ്റില്‍

കൗതുകം ഉണർത്തുന്നതും ഞെട്ടൽ സൃഷ്ടിക്കുന്നതുമായ ഓരോ വാർത്തകളാണ് ദിവസവും ലോകത്തിന്റെ ഓരോ ഭാഗത്തുനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ യു എസിൽ നിന്നും പുറത്തുവരുന്ന ഒരു വാർത്തയാണ് നെറ്റിസൺസിനിടയിൽ ഏറെ ആശ്ചര്യം സൃഷ്ടിക്കുന്നത്. ന്യൂയോർക്ക് പോസ്റ്റാണ് സംഭവം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നാല് വർഷമായി തന്റെ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിക്കുകയും അവനിൽ ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്ത അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ തന്റെ മകനും അധ്യാപികയുടെ കുട്ടിയും തമ്മിലുള്ള സാമ്യം വിദ്യാർഥിയുടെ പിതാവിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധ്യാപികയുടെ മുഖംമൂടി അഴിഞ്ഞുവീണത്.

കേപ് മെയ് കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസിൻ്റെ പ്രസ്താവനയിൽ പറയുന്നതനുസരിച്ച് മിഡിൽ ടൗൺഷിപ്പ് എലിമെന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് അധ്യാപികയായ ലോറ കെറോൺ ആണ് 2016 മുതൽ 2020 വരെ തന്റെ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്.

2005ൽ ജനിച്ച ആൺകുട്ടിയുടെ കുടുംബവും അധ്യാപികയും തമ്മിൽ വളരെ നല്ല അടുപ്പത്തിലായിരുന്നു. പലപ്പോഴും വിദ്യാർഥിയുടെ മാതാപിതാക്കൾ അവനെയും അവന്റെ രണ്ട് സഹോദരങ്ങളെയും കേറോൺന്റെ വീട്ടിൽ ഉറങ്ങാൻ അയയ്ക്കാറുണ്ടായിരുന്നു. തുടർന്ന് 2016 നും 2020 നും ഇടയിൽ അവർ കേറോണിനൊപ്പം സ്ഥിരമായി താമസിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഈ സമയത്താണ് അധ്യാപിക കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അധ്യാപിക ഗർഭിണിയാവുകയും ചെയ്തത്. തുടർന്ന് 2019-ൽ കേറോൺ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അന്ന് വിദ്യാർഥിയായ ആൺകുട്ടിക്ക് 13 വയസ്സും കേറോണിനു 28 വയസ്സുമായിരുന്നു.

2024 ഡിസംബറിൽ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ കുട്ടിയും മകനും തമ്മിലുള്ള അസാധാരണമായ സാമ്യം കുട്ടിയുടെ പിതാവിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കാര്യങ്ങൾ വെളിപ്പെട്ടത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കേറോൺ സത്യങ്ങൾ തുറന്നുപറഞ്ഞത്. ഇതിനിടയിൽ കേറോൺ,തന്റെ സഹോദരനോടൊപ്പമാണ് ഉറങ്ങിയിരുന്നതെന്ന് കുട്ടിയുടെ സഹോദരി പ്രോസിക്യൂട്ടർമാരോട് പറഞ്ഞു.

11 വയസ്സുള്ളപ്പോൾ മുതൽ കേറോൺ തന്റെ സഹോദരനോടൊപ്പമാണ് ഉറങ്ങാൻ തുടങ്ങിയെതെന്ന് കുട്ടിയുടെ സഹോദരി പ്രോസിക്യൂട്ടർമാരോട് പറഞ്ഞു. ഇരയായ വിദ്യാർത്ഥിക്ക് ഇപ്പോൾ ഏകദേശം 19-20 വയസ്സ് പ്രായമുണ്ട്, കേറോണുമായിട്ടുള്ള ലൈംഗിക ബന്ധം വിദ്യാർത്ഥി അന്വേഷണ ഉദ്യോഗസ്ഥരോട് സ്ഥിരീകരിക്കുകയും ചെയ്തു.

തുടർന്ന് ജനുവരി 15 ന് കേറോണിനെ അവളുടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയും മോശമായ ലൈംഗികാതിക്രമം, ലൈംഗികാതിക്രമം, കുട്ടിയുടെ ക്ഷേമം അപകടപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *