16കാരന്‍ വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട 26കാരിയായ അധ്യാപിക കുറ്റക്കാരിയെന്ന് കോടതിയുടെ കണ്ടെത്തല്‍. 15 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന ലൈംഗികക്കുറ്റമാണ് അധ്യാപിക ചെയ്തുതെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അമേരിക്കയിലെ മിഷിഗനിലാണ് സംഭവം. ഹൈസ്കൂള്‍ അധ്യാപികയായിരുന്ന ജോസ്ലീന് സാന്റൊമാനാണ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം വാട്ടര്‍ഫോഡിലെ ഓക്സൈഡ് പ്രെപ് അക്കാദമിയില്‍ അധ്യാപികയായിരുന്ന സമയത്താണ് ജോസ്ലീന് വിദ്യാര്‍ഥിയെ ദുരുപയോഗം ചെയ്തത്. മാതാപിതാക്കളും സമൂഹവും അധ്യാപികയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ലംഘനമാണിതെന്നും കോടതി പറഞ്ഞു. അധ്യാപികയെന്ന പദവി ചൂഷണം ചെയ്യുകയാണ് ജോസ്ലീന് ചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
കോടതി വിധി സ്വാഗതം ചെയ്യുന്നതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതവും സമാധാനവുമായും പഠിക്കാനുള്ള ചുറ്റുപാട് സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും അതിന് തടസമായി ഉണ്ടാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും തടയുക തന്നെ വേണമെന്നാണ് നിലപാടെന്നും സ്കൂള്‍ അധികൃതര്‍ പ്രതികരിച്ചു. വിവരം അറിഞ്ഞയുടന്‍ തന്നെ അധ്യാപികയെ പുറത്താക്കിയിരുന്നുവെന്നും വിദ്യാര്‍ഥിക്ക് മതിയായ നിയമസഹായം നല്‍കിയിരുന്നുവെന്നും സ്കൂള്‍ അധികൃതര്‍ വിശദീകരിച്ചു.




