അഞ്ചുവര്‍ഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയയാള്‍ അവരുടെ ലൈഫ് ഇന്‍ഷുറന്‍സ് പേയൗട്ട് ഉപയോഗിച്ച് ഭാര്യയുടെ അതേ വലിപ്പമുള്ള ‘സെക്‌സ് ഡോള്‍’ വാങ്ങി. കന്‍സാസില്‍ നടന്ന സംഭവത്തില്‍ കോള്‍ബി ട്രിക്കിള്‍ എന്നയാളാണ് ഭാര്യയെ വെടിവെച്ചു കൊന്നത്. ഇന്‍ഷുറന്‍സ് തുകയായി ഇയാള്‍ക്ക് 2000 ഡോളര്‍ കിട്ടിയിരുന്നു. ആ പണം ഉപയോഗിച്ച് ഭാര്യയുടെ അതേ വലിപ്പമുള്ള ലൈംഗിക പാവയെ വാങ്ങുകയായിരുന്നു.
ഇന്‍ഷുറന്‍സ് തുക ലഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ സെക്സ് ഡോള്‍ വാങ്ങിയത്. കോള്‍ബി ട്രിക്കിള്‍ എന്നയാള്‍ 911 എന്ന നമ്പറില്‍ വിളിച്ച് തന്റെ 26 കാരിയായ ഭാര്യ ക്രിസ്റ്റന്‍ ട്രിക്കിള്‍ കന്‍സാസിലെ ഹെയ്സിലുള്ള അവരുടെ വീട്ടില്‍ സ്വയം വെടിവച്ചതായി പറഞ്ഞു, ക്രിസ്റ്റന്‍ ട്രിക്കിളിന്റെ അമ്മായി, ഡെലിന്‍ റൈസ്, പാവയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടി. ”ക്രിസ്റ്റന്റെ ലൈഫ് ഇന്‍ഷുറന്‍സ് തുക ഒരു സെക്സ് ഡോളിനായി അവന്‍ ഉപയോഗിച്ചെന്ന് അറിഞ്ഞപ്പോര്‍ ഞാന്‍ ഞെട്ടിപ്പോയി. അത് അവളുടെ പണം കൊണ്ട് പകരക്കാരിയെ വാങ്ങിയ പോലെയായി . എട്ട് മാസത്തിനുള്ളില്‍ കോള്‍ബി ട്രിക്കിള്‍ ഇന്‍ഷുറന്‍സ് പേഔട്ടിന്റെ 120,000 ഡോളറും ചെലവഴിച്ചതായി അസിസ്റ്റന്റ് എല്ലിസ് കൗണ്ടി അറ്റോര്‍ണി ആരോണ്‍ കണ്ണിംഗ്ഹാം പറഞ്ഞു.
ക്രിസ്റ്റന്‍ ട്രിക്കിളിന്റെ മരണത്തില്‍ 2021 ജൂലൈ 14-ന്, കോള്‍ബി ട്രിക്കിളിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിനും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ അന്വേഷണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. വിചാരണയ്ക്കിടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കോള്‍ബി സെക്സ് ഡോള്‍ വാങ്ങിയതിനെക്കുറിച്ച് പ്രോസിക്യൂട്ടര്‍മാര്‍ ജൂറിമാരെ അറിയിച്ചത്. തന്റെ മകന്‍ പാവയെ വാങ്ങിയത് ലൈംഗികതയ്ക്കല്ലെന്ന് അമ്മ ടീന ക്രൂറ്റ്‌സര്‍ വെളിപ്പെടുത്തി.
കോള്‍ബി ട്രിക്കിള്‍ ദുഃസ്വപ്നങ്ങളുമായി മല്ലിടുകയായിരുന്നുവെന്നും ഭാര്യയുടെ മരണശേഷം ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാലാണ് പാവയെ വാങ്ങിയതെന്നും അവര്‍ പറഞ്ഞു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ കോള്‍ബി ട്രിക്കിളിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു, 50 വര്‍ഷത്തേക്ക് പരോളിന് സാധ്യതയില്ല. സെക്സ് ഡോള്‍ വാങ്ങുന്നതിനു പുറമേ,വീഡിയോ ഗെയിമുകള്‍ക്കും കടങ്ങള്‍ വീട്ടാനും സംഗീത ഉപകരണങ്ങള്‍ വാങ്ങാനും കോള്‍ബി ട്രിക്കിള്‍ ആയിരക്കണക്കിന് ഡോളര്‍ ചെലവഴിച്ചതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.