പെട്ടെന്ന് കോടീശ്വരനാവുക, പണം സമ്പാദിക്കുകയെന്നതൊക്കെ ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണ്. എന്നാല്‍ അത്തരത്തില്‍ ഭാഗ്യം പെട്ടെന്ന് തുണച്ച ഒരു യുവാവാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാകുന്നത്.സംഭവം നടന്നത് യു എസിലെ വിര്‍ജീനയയിലാണ്. ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രക്ക് ഡ്രൈവറായ റസ്സൽ ഗോമസ് എന്നയാളെയാണ് ഭാഗ്യം തുണച്ചത്.
റസ്സല്‍ ഗോമസ് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ചിക്കനുള്‍പ്പെടെ ചില സാധനങ്ങള്‍ വാങ്ങുന്നതിനായി പോയി. അവിടെ എത്തിയപ്പോള്‍ നിരവധി സ്‌ക്രാച്ച് ടിക്കറ്റുകള്‍ കണ്ടു. ഭാഗ്യ പരീക്ഷണത്തിനായി അയാൾ ഒരു ടിക്കറ്റ് വാങ്ങി. ഷോപ്പിംഗിന് ശേഷം അത് ഉരച്ച് നോക്കുമ്പോളാണ് സമ്മാനം തനിക്ക് ലഭിച്ചതായി റസ്സല്‍ അറിയുന്നത്. സമ്മാന തുകയായ 500000 ഡോളര്‍ സമ്മാനതുകയായി ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട് .
ആദ്യമായിയാണ് ഇത്രയും തുക തനിക്ക് ലഭിക്കുന്നതെന്നും ഇത് കണ്ട് വിശ്വസിക്കാന്‍ സാധിച്ചില്ലായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന് പുറത്തുനിന്നും നിരവധി പേർ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാൻ വിർജീനിയ ലോട്ടറിയുടെ മാഗ്നിഫിസന്റ് 7s ഗെയിമിൽ പങ്കെടുക്കാറുണ്ട്.