പാമ്പുകളോട് കൂടുതല്‍പേര്‍ക്കും ഭയമാണ്. എന്നാല്‍ അപൂര്‍വം ചിലര്‍ പാമ്പുകളോട് ഒരു പ്രത്യേക ഇഷ്ടം കൊണ്ടുനടക്കുന്നവരാണ്. പാമ്പുകള്‍ക്കൊപ്പം കഴിഞ്ഞ് സര്‍പ്പയജ്ഞം നടത്തിയ വേലായുധന് കേരളത്തിലാണ് ഉണ്ടായിരുന്നത്. ഇവിടെ അവയോടുള്ള ഇഷ്ടം കാരണം സ്വന്തം ജന്മദിനം പെരുമ്പാമ്പുകള്‍ക്കൊപ്പം കഴിഞ്ഞ ആളെ കണ്ട ഞെട്ടലിലാണ് സോഷ്യല്‍ മീഡിയാ. പാമ്പുകള്‍ക്കുവേണ്ടി ‘ദ റെപ്റ്റില്‍ സൂ’ എന്ന ‘പാമ്പ് മുഗശാല’ തുടങ്ങിയ ജയ് ബ്രൂവറിന്റെ പാമ്പു പ്രേമമാണ് അതിരുവിട്ടത്. പാമ്പുകള്‍ക്കൊപ്പമുള്ള ബ്രൂവറിന്റെ കുസൃതികള്‍ സാധാരണ മനുഷ്യര്‍ക്ക് കണ്ടുനില്ക്കാന് അല്‍പ്പം ബുദ്ധിമുട്ടാണ്.
ഇപ്പോള്‍ തന്റെ പിറന്നാളിന് കൂട്ടിലെ പെരുമ്പാമ്പുകള്‍ക്ക് ഒപ്പം കിടന്ന് കൈകൊണ്ട് ‘ലൗ സിമ്പല്‍’ കാണിക്കുന്ന ബ്രൂവറുടെ വിഡിയോണ് പുറത്തുവന്നത്. ഇടയില്‍ പെരുമ്പാമ്പിന്റെ ദേഹത്ത് ഹൃദയ ചിഹ്നമുണ്ടെന്ന് തൊട്ടുകാണിക്കുന്നുമുണ്ട്. ‘‘ മറ്റൊരു വര്‍ഷം കൂടി ജീവിതത്തില്‍ കടന്നുപോകുന്നു. എല്ലാവരോടും സന്തോഷം പങ്കുവയ്ക്കുന്നു’ എന്ന് ബ്രൂവര്‍ എഴുതി.
ചെറിയ സമയംകൊണ്ടു വിഡിയോ വൈറലായി. സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും വിഡിയോകളും ഇദ്ദേഹം സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. എട്ടു മില്യണിലധികം ഫോളോവേഴ്സാണ് ബ്രൂവറിന് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.