പത്തുവര്‍ഷമായി തെരുവില്‍ കഴിയുന്ന സ്ത്രീയ്ക്ക് ഒരു യുവാവ് അപ്പാര്‍ട്ട്‌മെന്റ് സമ്മാനം നല്‍കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രശംസ നേടി. യു.എസ്. ഇന്‍ഫ്ലുവന്‍സര്‍ ഇസഹിയ ഗ്രാസയാണ് ഇപ്പോള്‍ വൈറലായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ക്ലിപ്പില്‍, അയാള്‍ തന്റെ വാഹനത്തില്‍ ഇരുന്ന് സ്ത്രീയെ അഭിവാദ്യം ചെയ്യുന്നതും അവര്‍ സന്തോഷത്തോടെ പ്രതികരിക്കുന്നതുമാണ് ആദ്യം.
പിന്നീട്, കാറിനടുത്തേക്ക് വന്ന് അവരോട് ഒരു സമ്മാനപായ്ക്കറ്റ് നല്‍കിയ ശേഷം അത് തുറക്കാന്‍ ആവശ്യപ്പെടുന്നു. സ്ത്രീ ബാഗ് തുറന്ന് ഒരു താക്കോല്‍ ശ്രദ്ധിക്കുന്നു. ‘നിങ്ങള്‍ക്ക് ഒരു അപ്പാര്‍ട്ട്‌മെന്റ് ലഭിച്ചു.’ എന്ന് അയാള്‍ പറയുന്നത് ആ സ്ത്രീയെ കണ്ണീരിലാഴ്ത്തി. താങ്കള്‍ക്ക വട്ടാണോ എന്നും സ്ത്രീ ചോദിക്കുന്നു. പിന്നീട് ടെലിവിഷനും കിടക്കയും മറ്റ് സൗകര്യങ്ങളുമുള്ള തന്റെ പുതിയ വീട്ടിലേക്ക് ഗ്രാസ സ്ത്രീയെ കൊണ്ടുപോകുന്നതാണ് ക്ലിപ്പ് തുടരുമ്പോള്‍ കാണുന്നത്.
”10 വര്‍ഷത്തിലേറെയായി വീടില്ലാത്ത ഒരു സ്ത്രീയെ ഒരു വീട് നല്‍കി അത്ഭുതപ്പെടുത്താനായി. ഈ ദിവസത്തില്‍ നിന്നും ഞാന്‍ ഏറെ പഠിച്ചു. ഈ മനോഹരമായ നിമിഷം ഞാന്‍ ഒരിക്കലും മറക്കില്ല. വിവിധ സോഷ്യല്‍ മീഡിയകളിലായി വീഡിയോ 200 ദശലക്ഷം വ്യൂസ് പിന്നിട്ടതിന്റെ ബഹുമാനാര്‍ത്ഥം ഞാന്‍ ഈ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്യുന്നു. 15 വര്‍ഷത്തിലേറെയായി തെരുവില്‍ ജീവിച്ചുകൊണ്ട് ഒരാള്‍ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളുടെയും ആഘാതങ്ങളുടെയും അളവ് എനിക്ക് അന്ന് മനസ്സിലായില്ല. അവളുടെ ജീവിതത്തില്‍ ഒരു ചെറിയ മാറ്റം വരുത്താന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. ” വീഡിയോയ്‌ക്കൊപ്പം മിസ്റ്റര്‍ ഗ്രാസ കുറിച്ചു. വീഡിയോയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രതികരണവും കിട്ടി.
ജൂണ്‍ 7 ന് പങ്കിട്ടതിന് ശേഷം, ക്ലിപ്പ് 11.1 ദശലക്ഷത്തിലധികം കാഴ്ചകളും ഒമ്പത് ലക്ഷം ലൈക്കുകളും നേടി. ”അവള്‍ എഴുന്നേറ്റു നിന്ന് തിരിച്ചുവിളിക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടു. മനോഹരം.” ഒരു ഉപയോക്താവ് പറഞ്ഞു. ദാനം ചെയ്ത് ദരിദ്രനായ ഒരു മനുഷ്യനും ഈ ലോകത്ത് ഇല്ല, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. നിരവധി ആളുകള്‍ ഹൃദയ ഇമോജികളും പങ്കിട്ടു.