ദിവസവും രണ്ട് നേരമെങ്കിലും കുളിക്കണമെന്ന് പറയാറുണ്ട്. ദിവസം ഒരു പ്രാവശ്യമെങ്കിലും കുളിച്ചില്ലെങ്കില്‍ അസ്വസ്ഥത അനുഭവപ്പെടാറുമുണ്ട്. അപ്പോള്‍ 5 വര്‍ഷം കുളിക്കാതെയിരുന്നാലുണ്ടാകുന്ന അവസ്ഥയെപ്പറ്റി ചിന്തിച്ചു നോക്കൂ. ഇപ്പോള്‍ അമേരിക്കയിലെ ഒരു ഡോക്ടറാണ് പരീക്ഷാടിസ്ഥാനത്തില്‍ കുളിക്കാതെയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ 5 വര്‍ഷമായി താന്‍ കുളിച്ചിട്ടില്ലെന്നും എന്നിട്ടും തന്റെ ശരീരത്തില്‍ യാതൊരു ദുര്‍ഗന്ധവുമില്ലെന്നും ഡോക്ടര്‍ അവകാശപ്പെടുന്നു. പ്രിവന്റീവ് മെഡിസിന്‍ ഡോക്ടറായ ഡോ.ജെയിംസ് ഹാംബ്ലിനാണ് ഇത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഷാംപൂവും സോപ്പുമെല്ലാം ഉപയോഗശൂന്യമാണെന്നും അവ ശരീരത്തിന് ദോഷമുണ്ടാകുന്നുവെന്നും ഇദ്ദേഹം വാദിക്കുന്നു. ചേസിംങ് ലൈഫ് എന്ന പോഡ്കാസ്റ്റില്‍ സിഎന്‍എന്നുമായുള്ള സംഭാഷണത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. നേരത്തേയും ഈ ഡോക്ടര്‍ ഇതേ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
ശുചിത്വം പാലിക്കാതിരിക്കുകയെന്നതല്ലായിരുന്നു തന്റെ ലക്ഷ്യം, മറിച്ച് ഇടയ്ക്കിടെ കുളിക്കേണ്ടത് ആവശ്യമാണെന്ന ആശയത്തെ വെല്ലുവിളിക്കുകയെന്നതായിരുന്നു.വ്യക്തി ശുചിത്വത്തിനായി ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ ഉപകാരപ്രദമാണോയെന്നു മനസ്സിലാക്കാനായി താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ചര്‍മ്മം ഒരു മൈക്രോബയോമിന്റെ ആവാസ കേന്ദ്രമാണെന്നും ചര്‍മത്തിന്റെ ആരോഗ്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ബാക്ടീരിയകളുടെ സങ്കീര്‍ണ്ണമായ ആവാസവ്യവസ്ഥയാണിത്. സോപ്പുകളും ഷാംപുകളും ഉപയോഗിച്ച് പതിവായി ശരീരം കഴുകുന്നത് ചര്‍മ്മം ഉല്‍പാദിപ്പിക്കുന്ന സ്രവങ്ങളെ നീക്കം ചെയ്യുന്നു. സോപ്പുകളാവട്ടെ ചര്‍മ്മത്തിലെ കൊഴുപ്പ് ലിപിഡുകള്‍ എന്നിവയെ നീക്കം ചെയ്യുന്നു. ഇത് ചര്‍മ്മം വരണ്ടതാക്കുന്നു.
കുളിക്കാതെയിരുന്നാല്‍ ദുര്‍ഗന്ധം വരുന്നതാണ് മറ്റൊരു ആശങ്ക. എന്നാല്‍ കാലക്രമേണ ശരീരം അതനുസരിച്ച് പൊരുത്തപ്പെടുന്നതായി കണ്ടെത്തിയതായി അദ്ദേഹം പറയുന്നു. ചര്‍മ്മത്തിലെ വിയര്‍പ്പ് അതില്‍ നിന്നുള്ള ഉപ്പ് അടിഞ്ഞുകൂടിയാല്‍ കഴുകികളയണം. അതിന് വെള്ളം മാത്രം മതി.
എന്നാലും കുളി നിര്‍ത്താനായി താന്‍ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ ചര്‍മ്മത്തില്‍ ട്രല്യണ്‍ കണക്കിന് സൂക്ഷ്മാണുകളുണ്ട്. അവയെ നിരന്തരം ഇല്ലാതാക്കുന്നത് ഗുണം ചെയ്യില്ല, പകരം ശാസ്ത്രവും വ്യക്തിപരവുമായ സൗഖ്യവും നല്‍കുന്ന ചര്‍മ്മത്തിന്റെ സ്വാഭാവികതയോട് പൊരുത്തപ്പെട്ട സമീപനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.