ദി സീക്രട്ട് ഏജന്റ് എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനോടനുബന്ധിച്ചാണ് ഉര്‍വശി റെഡ് കാര്‍പ്പറ്റിലെത്തിയത്. റെഡ് കാര്‍പ്പറ്റിലൂടെ നടന്നുനീങ്ങിക്കൊണ്ട് കാണികളെ അഭിവാദ്യം ചെയ്യുന്ന ഉര്‍വശിയുടെ വീഡിയോയില്‍ താരത്തിന്റെ ഇടത് ഷോള്‍ഡറിന് താഴ മുന്‍ഭാഗത്തായാണ് വസ്ത്രത്തില്‍ ദ്വാരമുള്ളത്.
നിരവധി പേരാണ് നടിയെ പരിഹസിച്ചുകൊണ്ട് ഈ വീഡിയോ പങ്കിട്ടത്. കാനില്‍ കീറിയ വസ്ത്രം ധരിച്ച ആദ്യ ഇന്ത്യക്കാരി എന്നാണ് ഉര്‍വശിയെ പരിഹസിച്ചത്. ‘തിരക്ക് കാരണം ശ്രദ്ധിച്ചിട്ടുണ്ടാകില്ല, എനിക്ക് അവളോട് സഹതാപം തോന്നുന്നു’ എന്നിങ്ങനെ നീളുന്നു സമൂഹമാധ്യമങ്ങളിലെ കമന്‍റുകള്‍. ഫാഷൻ കമന്റേറ്റർ ഡയറ്റ് സബ്യ ഇൻസ്റ്റാഗ്രാം സ്റ്റോറീസിൽ വിഡിയോ പങ്കിട്ട് ‘അവിടെ ഒരു ദ്വാരമുണ്ടോ?’ എന്നാണ് കുറിച്ചത്.
ക്യാമറകളെ നോക്കി ഇടതുകൈ ഉയര്‍ത്തി വീശിയപ്പോഴാണ് വസ്ത്രത്തിലെ ദ്വാരം ദൃശ്യമായത്. നജ സാദെ ഡിസൈന്‍ ചെയ്ത കറുത്ത സിൽക്ക് ടഫെറ്റ ഗൗൺ ആണ് ഉർവശി റൗട്ടേല ധരിച്ചിരുന്നത്. ക്രൂ നെക്ക്‌ലൈന്‍, നീണ്ട ഷിയർ സ്ലീവുകള്‍, വലിയ പ്ലീറ്റുകള്‍ എന്നിവയായിരുന്നു വസ്ത്രത്തിന്റെ പ്രത്യേകതകള്‍. പിന്നാലെ റെഡ് കാർപെറ്റ് ലുക്ക് പെട്ടെന്ന് തന്നെ ചർച്ചാവിഷയമായി മാറുകയായിരുന്നു.
വസ്ത്രത്തില്‍ ഇങ്ങനെയൊരു ദ്വാരമുണ്ടെങ്കിലും കാനില്‍ അതീവസുന്ദരിയായി തന്നെയാണ് ഉര്‍വശി റൗട്ടേല എത്തിയത്. എമറാള്‍ഡ് കട്ട് കമ്മലുകള്‍, ഗ്ലോസി കോറല്‍ ബ്രൗണ്‍ ലിപ് ഷേഡ്, ഐലൈനര്‍, മസ്‌കാര എന്നിവയെല്ലാം ഉര്‍വശിയുടെ അഴകിന് മാറ്റുകൂട്ടി.
നേരത്തെയുള്ള ഉർവശി റൗട്ടേലയുടെ കാൻലുക്കിനെയും നെറ്റിസണ്‍സ് വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു. കാനിന്റെ റാണിയെന്നു പലകുറി വിശേഷിപ്പിക്കപ്പെട്ട ഐശ്വര്യ റായിയെ അനുകരിക്കാനുള്ള വിഫലശ്രമമാണ് ഉർവശി നടത്തിയതെന്നായിരുന്നു നെറ്റിസണ്‍സിന്റെ അഭിപ്രായം.