Featured Lifestyle

ഓന്തിനെ പോലെ നിറം മാറും, ലവ് ബോംബിങ്… ; ജെന്‍- സി ന്യൂജന്‍ റിലേഷന്‍ഷിപ്പില്‍ ട്രെന്‍ഡിങ്ങായ പദങ്ങള്‍

1997 മുതല്‍ 2012 കാലയളവില്‍ ജനിച്ചവരെയാണ് ജെന്‍ സിയില്‍ ഉള്‍പ്പെടുത്തുന്നത്. പ്രണയബന്ധത്തിന്റെ ഒരോ സാഹചര്യത്തിനും ഇന്ന് വ്യത്യസ്ത പേരുകളുണ്ട്. ജീവിത സാഹചര്യങ്ങളിലെ മാറ്റമെല്ലാം ഇന്ന് പ്രണയബന്ധത്തിനെ സ്വാധീനിക്കുന്നു. ഇപ്പോഴത്തെ പ്രണയബന്ധത്തില്‍ പങ്കാളിയുടെ പെരുമാറ്റം പരസ്പരമുള്ള മനസ്സിലാക്കല്‍ ഹൃദയത്തിന്റെ അടുപ്പം എന്നിങ്ങനെ ഒരോ ഘടകങ്ങളും കണക്കാക്കിയാണ് പല പേരുകള്‍ നല്‍കുന്നത്. അത്തരത്തിൽ ജെന്‍ സിയുടെ ഇടയില്‍ ട്രെന്‍ഡായ ചില ന്യൂജനറേഷന്‍ റിലേഷന്‍ഷിപ്പ് പദങ്ങള്‍ നോക്കിയാലോ ?

മിഥ്യ എന്ന് അര്‍ഥമാക്കുന്ന ‘ ഡെലുഷ്യന്‍’ എന്നവാക്കും റിലേഷന്‍ഷിപ്പിലെ ‘ ഷിപ്പും’ ചേരുന്ന പദമാണ് ഡെല്യുഷന്‍ഷിപ്പ്. പ്രണയിക്കുന്നവര്‍ രണ്ട് പേരും പരസ്പര മിഥ്യാധാരണകളും യാഥാര്‍ഥ്യബോധമില്ലാത്ത പ്രതീക്ഷകളും വച്ചുപുലര്‍ത്തുന്ന അവസ്ഥയാണ് ഇത്. ഇത്തരം ബന്ധം മുന്നോട്ട് പോകുന്നത് വൈകാരികമോ മാനസികമോയായ ബന്ധം കാത്ത് സൂക്ഷിക്കാതെയായിരിക്കും.

അടുത്തത് കമീലിയണിങ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഓന്തിനെ പോലെ നിറം മാറ്റുന്ന പ്രകൃതം. പങ്കാളിയെ ആകര്‍ഷിക്കാനായി അവരുടെ വ്യക്തിത്വവും താല്‍പര്യങ്ങളും പെരുമാറ്റവും പൂര്‍ണമായും മാറ്റി പ്രകടിപ്പിക്കുന്നു. ഇത്തരത്തില്‍ ഒരു വ്യക്തി എങ്ങനെയാണോ അതേ നിലയില്‍ നിന്നും പൂര്‍ണമായി മാറുന്നത് സമ്മര്‍ദത്തിന് കാരണമാകുന്നു.

വൈകാരികമായി ഒരു വ്യക്തിയെ ദുരുപയോഗം ചെയ്യുന്നതിന് സമാനമായി സാഹചര്യം പ്രണയത്തില്‍ ഉണ്ടെങ്കില്‍ അതിനെയാണ് ലവ് ബോംബിങ് എന്ന് വിളിക്കുന്നത്. പങ്കാളിയോട് തെറ്റായ രീതിയില്‍ പെരുമാറുന്നു എന്നാല്‍ അത് മറയ്ക്കാനായി സമ്മാനങ്ങളും കെയറിങ്ങും നല്‍കി പുകമറ സൃഷ്ടിക്കുന്നു. ഈ അവസ്ഥയില്‍ താന്‍ എന്തിലൂടെയാണ് കടന്നു പോകുന്നതെന്ന് കൃത്യമായി മനസ്സിലാക്കാനായി മറുവശത്തുള്ള പങ്കാളിയ്ക്ക് കഴിയില്ല.

ഒന്നിലധികം അർഥങ്ങളുള്ള ഒരു വാക്കാണ് ഫേക്കപ്പ്‌സ്. പങ്കാളിയുടെ വിശ്വസ്തതയും പ്രണബന്ധത്തിലെ പ്രതിബദ്ധതയും മനസ്സിലാക്കുന്നതിനായി സാങ്കല്‍പ്പികമായി വേര്‍പിരിയുന്ന ഒരു രീതിയാണിത്. ചുറ്റുമുള്ളവരില്‍ നിന്നും സഹതാപവും പരിഗണനയും ലഭിക്കുന്നതിനായി ഇത്തരത്തില്‍ താന്‍ പങ്കാളിയില്‍ നിന്നും വേര്‍പ്പിരിഞ്ഞുവെന്ന് വ്യാജമായി ഭാവിക്കുന്നു. പ്രണയബന്ധത്തില്‍ പ്രശ്‌നമുണ്ടായാല്‍ ഉടനെ തന്നെ ബ്രേക്കപ്പിനെ പറ്റി പറഞ്ഞ് ഭിഷണിപ്പെടുത്തുന്ന രീതിയും ഇതിൽ ഉള്‍പ്പെടുന്നുണ്ട്. ഇത് മറുഭാഗത്ത് നില്‍കുന്ന ആളുടെ ഉള്ളില്‍ പങ്കാളി തന്നെ വിട്ടുപോകുമോയെന്ന ഭയവും ആശങ്കയും സൃഷ്ടിക്കുന്നു.കടന്നുപോകുന്ന സാഹചര്യം എന്താണെന്ന് കൃത്യമായി മുന്‍കൂട്ടി മനസ്സിലാക്കാനും ദോഷകരമായ ഒന്നാണെങ്കില്‍ അതില്‍ നിന്നും പിന്തിരിയാനും ജെന്‍ സി തലമുറയ്ക്ക് സാധിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *