1983 മുതല്‍ ഏകാന്ത തടവില്‍ കഴിയുന്ന ബ്രിട്ടനിലെ ഏറ്റവും അപകടകാരിയായ തടവുകാരന്‍ സെല്ലില്‍ നിന്നും പ്‌ളേസ്‌റ്റേഷന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് നിരാഹാരസമരത്തില്‍. വേക്ക്ഫീല്‍ഡ് ജയിലിനു കീഴിലുള്ള ഒരു ചില്ലുകൂട്ടില്‍ പൂട്ടിയിടപ്പെട്ട കൊലയാളി റോബര്‍ട്ട് മൗഡ്സ്ലി ബ്രിട്ടന്റെ ആധുനിക ചരിത്രത്തിലെ മറ്റേതൊരു തടവുകാരനേക്കാളും അപകടകാരിയായി വിലയിരുത്തുന്നു.
വര്‍ഷങ്ങളായി ആരുമില്ലാത്ത സെല്ലില്‍ തനിച്ചിട്ടിരിക്കുന്ന ഇയാള്‍ക്ക് ആറ് ഉദ്യോഗസ്ഥരുടെ അകമ്പടിയില്‍ ദിവസവും ഒരു മണിക്കൂര്‍ മാത്രമാണ് പുറത്തിറങ്ങാന്‍ അനുവാദമുള്ളു. അതൊഴിച്ചാല്‍ പിന്നെ റോബര്‍ട്ട് മൗഡ്സ്ലി പ്ലേസ്റ്റേഷന്‍ കളിക്കാനും ടിവി കാണാനും പുസ്തകങ്ങള്‍ വായിക്കാനും സംഗീതം കേള്‍ക്കാനുമാണ് സമയം ചെലവഴിക്കുന്നത്. എന്നാല്‍ കഴിഞ്ഞ മാസം നടന്ന ‘ഓപ്പറേഷന്‍ എക്‌സര്‍സൈസില്‍’ പ്‌ളേസ്‌റ്റേഷന്‍ പിടിച്ചെടുത്തമതാടെ മൗഡ്സ്ലി ഇപ്പോള്‍ നിരാഹാര സമരത്തിലാണ്.
മെച്ചപ്പെട്ട സാഹചര്യങ്ങള്‍ക്കായി യാചിച്ച് പത്രമാധ്യമങ്ങള്‍ക്ക് കത്തുകള്‍ അയച്ചതിന് ശേഷമാണ് കണ്ടുകെട്ടിയ വസ്തുക്കള്‍ മൗഡ്സ്ലിക്ക് നല്‍കിയത്. ലിവര്‍പൂളിലെ സ്പെകെ യില്‍ നിന്നുള്ള മൗഡ്സ്ലി 16-ാം വയസ്സില്‍ ലണ്ടനിലേക്ക് മാറി, മയക്കുമരുന്നിന് അടിമ യായി, സ്വയം നിലനിര്‍ത്താന്‍ ലൈംഗിക തൊഴിലിലേക്ക് തിരിയുകയായിരുന്നു. തന്റെ ക്‌ളൈന്റുകളില്‍ ഒരാളായ 30 കാരനായ ജോണ്‍ ഫാരെലിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. കുട്ടിക്കാലത്ത് സ്വന്തംപിതാവിനാല്‍ ലൈംഗിക ദുരുപയോഗത്തിന് ഇരയായ ആളാണ് മൗഡ്സ്ലി.