സൂപ്പര്‍താരം ബ്രാഡ്പിറ്റുമായി വേര്‍പിരിഞ്ഞ ശേഷം കുടുംബത്തെയും കുട്ടികളെയും സ്വന്തം കാര്യവുമൊക്കെ നോക്കി വീടിനുള്ളില്‍ കഴിഞ്ഞിരുന്ന ഹോളിവുഡ് താരറാണി ആഞ്ജലീന ജോളി വീണ്ടും പ്രണയത്തില്‍. നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ താരം അടുത്തിടെ ബ്രിട്ടീഷ് റാപ്പറായ അകാലയുമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ലണ്ടനിലായിരുന്ന താരം അകാലയെ അവിടേയ്ക്ക് വിളിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ആഡംബര ഹോട്ടലില്‍ രണ്ട് രാത്രികള്‍ ഒരുമിച്ച് ചിലവഴിച്ചിരുന്നു.
ഓസ്‌ക്കര്‍ പ്രതീക്ഷയോടെ നീങ്ങുന്ന തന്റെ പുതിയ സിനിമ ‘മരിയ’ പ്രമോട്ട് ചെയ്യുന്നതിനായിട്ടായിരുന്നു ആഞ്ജലീന ലണ്ടനില്‍ എത്തിയത്. ”ആഞ്ജലീനയും അകാലയും അവര്‍ താമസിക്കുന്ന ലണ്ടന്‍ ഹോട്ടലായ കൊറിന്തിയയില്‍ രഹസ്യമായി രാത്രികള്‍ ചിലവഴിക്കുന്നു,” അമേരിക്കന്‍ മാധ്യമറിപ്പോര്‍ട്ടുകളില്‍ പറയുന്നു. ”ബുധനാഴ്ച രാത്രി 8 മണിയോടെ ലോഡിംഗ് ബേ വഴി ആഞ്ചലീന ഹോട്ടലിലെത്തി, രാത്രി 10 മണിയോടെ അകലയുമായി ചേര്‍ന്നു. ബുധന്‍, വ്യാഴം രാത്രി ഇരുവരും ഒരുമിച്ച് ഹോട്ടലിനുള്ളില്‍ ചെലവഴിച്ചു, അവര്‍ പുറത്തിറങ്ങിയില്ല.
ഈ ജോഡി പിന്നീട് അവരുടെ സിനിമയുടെ പ്രീമിയറിന് ശേഷം ക്ലബ് സോഹോ ഹൗസില്‍ അത്താഴം കഴിക്കുന്നത് കണ്ടു. വെള്ളിയാഴ്ച ആഞ്ജലീനയുടെ പുതിയ സിനിമ ബിഎഫ്ഐ ഫിലിം പ്രീമിയറിന് രണ്ട് മണിക്കൂര്‍ മുമ്പ് ഇരുവരും താരത്തിന്റെ കാറില്‍ പുറത്തെത്തി. ഇരുവരും ബന്ധത്തിലാണെന്നും അത് മറച്ചുവെക്കാന്‍ പ്രത്യേക കാറുകളും രഹസ്യ പ്രവേശന കവാടങ്ങളും ഉപയോഗിക്കുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവല്‍ പ്രീമിയറില്‍ ‘മരിയ’ പ്രദര്‍ശിപ്പിച്ചത് ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ ഇരുവരേയും ഒരുമിച്ച് കണ്ടതിന് ശേഷം കഴിഞ്ഞ രണ്ടാഴ്ചയായി അകലയും ജോളിയും ഗോസിപ്പ് കോളങ്ങളിലാണ്. ന്യൂയോര്‍ക്കില്‍ ജോളിയുടെ മകന്‍ പാക്സിനൊപ്പം അകാല സമയം ചെലവഴിച്ചിരുന്നു. അതേസമയം ആഞ്ജലീനയും അകലയും ഡേറ്റിംഗില്‍ അല്ലെന്നും അവര്‍ അദ്ദേഹവും അദ്ദേഹത്തിന്റെ പങ്കാളി ചാനെല്ലുമായും നല്ല സൗഹൃദത്തിലാണെന്നാണ് ആഞ്ജലീനയുടെ ക്യാമ്പില്‍ നിന്നും കേള്‍ക്കുന്നത്.
ഇരുവരും വര്‍ഷങ്ങളായി സൗഹൃദത്തിലായിരുന്നുവെന്ന് വൃത്തങ്ങള്‍ അവകാശപ്പെട്ടു. ”സാമൂഹികവും മാനുഷികവുമായ കാര്യങ്ങളില്‍ അവര്‍ ഒരേ അഭിനിവേശം പങ്കിടുന്നു,” അവര്‍ പറഞ്ഞു. ‘മനുഷ്യാവകാശം പോലുള്ള ആഗോള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇരുവരും വര്‍ഷങ്ങളായി നിരവധി കാര്യങ്ങളില്‍ സഹകരിക്കുന്നുണ്ടെന്നും ആന്‍ജി അവനെക്കുറിച്ച് നല്ല രീതിയില്‍ സംസാരിക്കുന്നതായും പറഞ്ഞു.
