Movie News

ആനിമലില്‍ രണ്‍ബീറുമായുള്ള ഇന്റിമസി രംഗങ്ങള്‍ മാതാപിതാക്കള്‍ക്ക് ഷോക്കായിരുന്നെന്ന് നടി തൃപ്തി ദിമ്ര

രണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തില്‍ എ്ത്തുന്ന അനിമല്‍ ബോളിവുഡില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. സന്ദീപ് റെഡ്ഡി വംഗയുടെ സിനിമ ബോക്‌സോഫീസില്‍ കുതിക്കുകയാണ്. സിനിമയില്‍ സോയയുടെ വേഷം ചെയ്യുന്ന ത്രിപ്തി ദിമ്രി സിനിമയില്‍ നടത്തുന്നത് ഉജ്വല പ്രകടനമാണ്. രണ്‍ബീറിനൊപ്പം ഇന്റിമസി രംഗങ്ങള്‍ വരെയുള്ള നടി തന്റെ ആ സീനുകള്‍ മാതാപിതാക്കള്‍ക്ക് ശരിക്കും ഷോക്കായി പോയെന്ന് പറഞ്ഞു.

മാതാപിതാക്കള്‍ അതു കണ്ട് ഞെട്ടിപ്പോയി. അവര്‍ പറഞ്ഞു ഇതുപോലൊന്ന് അവര്‍ സിനിമകളില്‍ കണ്ടിട്ടില്ല. ആ സീന്‍ മറികടക്കാന്‍ അവര്‍ക്ക് ഏറെ സമയം വേണ്ടി വന്നു. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്ന് അവര്‍ പറഞ്ഞു. മാതാപിതാക്കളെന്ന നിലയില്‍ അവര്‍ അങ്ങിനെ ചിന്തിച്ചേക്കാം.

എന്നാല്‍ ഇത് തന്റെ ജോലിയാണെന്ന് മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കിയെന്നും നടി പറയുന്നു. ”ഞാന്‍ തെറ്റൊന്നും ചെയ്യുന്നില്ലെന്ന് അവരോട് പറഞ്ഞു. ഇത് എന്റെ ജോലിയാണ്, ഞാന്‍ സുഖകരവും സുരക്ഷിതനുമായിരിക്കുന്നിടത്തോളം കാലം അതില്‍ ഒരു പ്രശ്നവും ഞാന്‍ കാണുന്നില്ല. ഞാനൊരു നടിയാണ്, ഞാന്‍ ചെയ്യുന്ന കഥാപാത്രത്തോട് 100 ശതമാനം സത്യസന്ധത പുലര്‍ത്തുക എന്നത് എന്റെ ബാദ്ധ്യതയാണ് ഞാന്‍ അതേ ചെയ്തുള്ളെന്നും അവരെ പറഞ്ഞു മനസ്സിലാക്കിയെന്ന് നടി പറയുന്നു.