Featured Fitness

ഫിറ്റ്‌നസ്; വര്‍ക്കൗട്ടിനുശേഷം എത്രസമയം കഴിഞ്ഞ് ഭക്ഷണം കഴിക്കാം? എന്തൊക്കെ കഴിക്കണം

ആരോഗ്യകരമായി ഇരിയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ശരീരത്തെ ഫിറ്റായി നിലനിര്‍ത്താന്‍ വ്യായാമം തന്നെയാണ് പ്രധാനപ്പെട്ടത്. ഫിറ്റ്‌നസിനായി വര്‍ക്കൗട്ടു നടത്തുന്നവര്‍ അവരുടെ ഭക്ഷണ കാര്യത്തിലും ശ്രദ്ധേയരാകണം. വ്യായാമത്തിനുശേഷം 30 മിനിറ്റിനകം 15 ഗ്രാം പ്രോട്ടീനും 30 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഊര്‍ജം നിലനിര്‍ത്താനും പേശികളുടെ പ്രവര്‍ത്തനത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും……

* മുട്ട – മുട്ടയുടെ വെള്ളയില്‍ ഗുണമേന്മയേറിയ പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. മഞ്ഞയില്‍ കൊഴുപ്പും വൈറ്റമിനുകളും ഉണ്ട്.

* മുഴു ധാന്യങ്ങള്‍ – പെട്ടെന്ന് ഊര്‍ജം നല്‍കുന്നതിനെക്കാള്‍ തുടര്‍ച്ചയായി കുറെ സമയത്തേക്ക് ഊര്‍ജം നിലനിര്‍ത്താന്‍ സങ്കീര്‍ണ അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍ക്കു സാധിക്കും. ഉദാ: നുറുക്കു ഗോതമ്പ്, ഓട്‌സ്, അവല്‍ മുതലായവ.

* ചിക്കന്റെ കാലുകള്‍ : ധാരാളം ഇരുമ്പും സിങ്കും അടങ്ങിയിട്ടുള്ളതിനാല്‍ ഇവ പേശികള്‍ക്ക് ആവശ്യമായ ഭക്ഷണമാണ്. ധാരാളം പ്രോട്ടീനും ഇവയിലുണ്ട്. കൊഴുപ്പും കുറവാണ്.

* കപ്പലണ്ടി – ദിവസവും ഉള്ള ഭക്ഷണത്തില്‍ 50 ഗ്രാം കപ്പലണ്ടി ഉള്‍പ്പെടുത്തുന്നത് ഊര്‍ജം, പ്രോട്ടീന്‍ എന്നിവ നല്‍കും

* നേന്ത്രപ്പഴം – നേന്ത്രപ്പഴത്തിലെ പൊട്ടാസ്യം മസില്‍ ക്രാംപ് ഇല്ലാതാക്കാന്‍ സഹായിക്കും. ഇവയില്‍ ധാരാളം അന്നജവും അടങ്ങിയിട്ടുണ്ട്. വിയര്‍പ്പില്‍ കൂടി നഷ്ടപ്പെടുന്ന പൊട്ടാസ്യം ബാലന്‍സ് ചെയ്യാന്‍ നേന്ത്രപ്പഴം നല്ലതാണ്.

* ബെറീസ് -സ്‌ട്രോബെറി, റാസ്‌ബെറി (Raspberry). ബ്ലൂബെറി എന്നിവയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ഉണ്ട്. പേശികള്‍ ബലപ്പെടുത്താനും വ്യായാമത്തിലൂടെ ഫ്രീ റാഡിക്കലുകള്‍ക്ക് ഉണ്ടാകുന്ന കേട് കുറയ്ക്കാനും ഇതു സഹായിക്കുന്നു.

* ഒമേഗ 3 കൊഴുപ്പ് – ചെറിയ മീനുകളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 കൊഴുപ്പ് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

* കാരറ്റ് – പേശികള്‍ക്ക് ഉന്മേഷം നല്‍കാന്‍ പൊട്ടാസ്യവും ബീറ്റാ കരോട്ടിനും കാരറ്റിലുണ്ട്.

* കൊഴുപ്പു കുറഞ്ഞ പനീര്‍ – അരക്കപ്പ് പനീറില്‍ നിന്ന് ഉദ്ദേശം 12 ഗ്രാം പ്രോട്ടീന്‍ ലഭിക്കും ഇതില്‍ ധാരാളം കാല്‍സ്യവും ഉണ്ട്. പേശികള്‍ക്ക് ഉണ്ടാകുന്ന ചെറിയ മുറിവുകളെ ഉണക്കാനുള്ള കഴിവുമുണ്ട്.

* ഫ്‌ലാക്‌സ്സീഡ് – ലിഗ്നന്‍സ് എന്ന നാരുകള്‍ ധാരാളം ഉള്ള ഫ്‌ലാക്‌സ്സീഡ് ദഹനേന്ദ്രിയത്തിനു ഗുണകരം.