Health

വാരിവലിച്ച് മരുന്നു കഴിക്കേണ്ട, പ്രമേഹത്തെ പടിക്ക് പുറത്ത് നിര്‍ത്താന്‍

പ്രായഭേദമന്യേ ഇന്ന് പലര്‍ക്കും വില്ലനാകുന്ന ഒന്നാണ് പ്രമേഹം. പ്രമേഹത്തിന് വാരി വലിച്ച് മരുന്നു കഴിക്കുന്നതിനേക്കാള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രമേഹത്തെ പടിക്ക് പുറത്ത് നിര്‍ത്താന്‍ സാധിക്കും. ആഹാരകാര്യത്തില്‍ ശ്രദ്ധ കൊടുത്താന്‍ പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താവുന്നതാണ്. പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്ക മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഉപയോഗിക്കാമെന്ന് നമുക്ക് നോക്കാം….

കറ്റാര്‍ വാഴ – കറ്റാര്‍ വാഴയ്ക്ക് പ്രമേഹത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി കറ്റാര്‍ വാഴ എടുത്ത് നീരെടുത്ത് ഇത് കഴിക്കുന്നത് പ്രമേഹം എന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും വെറും വയറ്റില്‍ ഇതിന്റെ നീര് ശീലമാക്കുക. ഇത് എത്ര കൂടിയ പ്രമേഹമാണെങ്കിലും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ കറ്റാര്‍ വാഴ സ്ഥിരമായി കഴിക്കുന്നത് പ്രമേഹത്തിന് കുറവ് വരുത്തുന്നതിന് സഹായിക്കുന്നുണ്ട്.

ആര്യവേപ്പ് – ആര്യവേപ്പ് പ്രമേഹത്തിന് നല്ലൊരു ഒറ്റമൂലിയാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച ഒന്നാണ്. പ്രമേഹത്തിന് അല്‍പം ആര്യവേപ്പ് അരച്ച് പേസ്റ്റ് രൂപത്തിലാക്കി മോരില്‍ മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്. ആരോഗ്യം മാത്രമല്ല പ്രമേഹം എന്ന അവസ്ഥക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ആര്യവേപ്പ് മോര് മിക്‌സ്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ആര്യവേപ്പ് കഴിക്കാവുന്നതാണ്. പ്രമേഹത്തിനെ അതിന്റെ കൃത്യമായ അളവില്‍ എത്തിച്ച് തരും ഇത്.

കോവക്ക – കോവക്ക കൊണ്ട് ഏത് കൂടിയ പ്രമേഹത്തേയും നമുക്ക് ഇല്ലാതാക്കാം. അതിന് വേണ്ടി കോവക്ക ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. മാത്രമല്ല പച്ചക്ക് കഴിച്ചാലും ആരോഗ്യം നല്‍കുന്ന ഒന്നാണ് കോവക്ക. പ്രമേഹം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കോവക്ക. കോവക്ക ഭക്ഷണത്തില്‍ സ്ഥിരമാക്കുക. ഇത് പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഉലുവ – ഉലുവ കൊണ്ടും പ്രമേഹത്തെ നമുക്ക് ചെറുക്കാം. ഉലുവ വെള്ളം കുടിക്കുന്നത് പ്രമേഹം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഉലുവ വെള്ളം കുടിക്കുന്നതിലൂടെ കൂടി നില്‍ക്കുന്ന പ്രമേഹം കുറയും. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ വളരെ വലുതാണ്. എന്നാല്‍ ഉലുവ ഉപയോഗം വളരെയധികം വര്‍ദ്ധിച്ചാല്‍ അത് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.

ഞാവല്‍പ്പഴം – ഞാവല്‍പ്പഴത്തിലൂടെയും പ്രമേഹമെന്ന വില്ലനെ നമുക്ക് എന്നന്നേക്കുമായി ഓടിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെ വലിയ ഗുണമാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ രണ്ടോ മൂന്നോ ഞാവല്‍പ്പഴം കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പ്രമേഹമെന്ന ദുരിതത്തെ നമുക്ക് ജീവിതത്തില്‍ നിന്ന് ഒഴിവാക്കി വിടാവുന്നതാണ്.

തുളസി – പ്രമേഹത്തിന് നല്ലൊരു കിടിലന്‍ ഒറ്റമൂലിയാണ് തുളസി. തുളസി ഉപയോഗിച്ച് പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ആരോഗ്യ പ്രശ്‌നം എന്ന് പറയുമ്പോള്‍ അതില്‍ മുന്നില്‍ നില്‍ക്കുന്നതാണ് പ്രമേഹം. പ്രമേഹത്തിന് പരിഹാരം കാണുന്ന കാര്യത്തില്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തുളസി. തുളസി ഇടിച്ച് പിഴിഞ്ഞ് അതിന്റെ നീരെടുത്ത് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *