Sports

ദ്രാവിഡിന്റെ പകരക്കാരനായി ഇന്ത്യന്‍ പരിശീലകനാകാന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ് വരുമോ?

ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുന്നതോടെ പുതിയ പരിശീലകനായുള്ള അന്വേഷണത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദ്രാവിഡിന് പിന്‍ഗാമിയായി ന്യുസിലന്റിന്റെ മുന്‍താരവും ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍കിംഗ്‌സ് പരിശീലകനുമായി സ്റ്റീഫന്‍ ഫ്‌ളെമിംഗിന് വേണ്ടിയുള്ള ശ്രമം ബിസിസിഐ നടത്തുന്നതായിട്ടാണ് വിവരം.

സ്റ്റീഫന്‍ ഫ്‌ലെമിങ്ങിനെ ബോധ്യപ്പെടുത്താന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെയാണ് ബിസിസിഐ ആശ്രയിക്കുന്നത്. ബിസിസിഐയും ഫ്‌ലെമിംഗും തമ്മിലുള്ള കരാര്‍ ഉണ്ടാക്കാനോ തകര്‍ക്കാനോ ബോര്‍ഡ് ധോണിയെ ഉറ്റുനോക്കുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 303 മത്സരങ്ങളില്‍ ന്യൂസിലന്‍ഡിന്‍െ ക്യാപറ്റനായിരുന്നിട്ടുള്ള ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കാലം പരിശീലകനായിട്ടുള്ള താരമാണ് ഫ്‌ളെമിംഗ്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലകനാക്കാന്‍ ബിസിസിഐ ആദ്യം പരിഗണിക്കുന്ന പേര് ഫ്‌ളെമിംഗിന്റേതാണ്. എന്നിരുന്നാലും, ഫ്‌ളെമിംഗ്, 2027 വരെ ഫ്രീയായേക്കില്ല.

മൂന്ന് വര്‍ഷത്തേക്കു കൂടി ഫ്‌ളെമിംഗിന് കരാറുണ്ട്. ലോകമെമ്പാടുമുള്ള വ്യത്യസ്ത ടി20 ലീഗുകളില്‍ വിവിധ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയിലുള്ള ടീമുകളിലുടനീളമുള്ള തന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തനാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാത്രമല്ല, മേജര്‍ ലീഗ് ക്രിക്കറ്റിലെ ടെക്‌സസ് സൂപ്പര്‍ കിംഗ്‌സിന്റെയും സൗത്താഫ്രാിക്ക20 ലെ ജോബര്‍ഗ് സൂപ്പര്‍ കിംഗ്‌സിന്റെയും പരിശീലകന്‍ കൂടിയാണ് ഫ്‌ലെമിംഗ്.

വര്‍ഷത്തിലുടനീളമുള്ള നാലോ അഞ്ചോ ടൂര്‍ണമെന്റുകള്‍ മാത്രമുള്ളതിനാല്‍ അദ്ദേഹത്തിന് കുടുംബത്തോടൊപ്പമുണ്ടാകാന്‍ മതിയായ സമയം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുമായുള്ള മൂന്ന് വര്‍ഷത്തെ നീണ്ട ഇടവേള അദ്ദേഹത്തിന് കുടുംബവുമായി ഒന്നിക്കാനുള്ള സാഹചര്യം കുറയ്ക്കുകയും ഒട്ടേറെ യാത്രകള്‍ ചെയ്യേണ്ടതായും വരും. ഫ്‌ളെമിംഗിന്റെ കാര്യത്തില്‍ ആവേശത്തിലാണ് സൂപ്പര്‍കിംഗ്‌സും.