ഐപിഎൽ 2026 സീസണിന്റെ തുടക്കത്തിൽ തിരിച്ചടികൾ നേരിടുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK) ആരാധകർക്ക് ആശ്വാസം പകരുന്ന വാർത്തകൾ പുറത്തുവരുന്നു. ഇതിഹാസ താരം എം.എസ്. ധോണി പരിക്കിൽ നിന്ന് മുക്തനായി ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത 48 മണിക്കൂറിനുള്ളിൽ നടക്കുന്ന നിർണ്ണായക ഫിറ്റ്‌നസ് പരിശോധന ധോണിയുടെ മടങ്ങിവരവ് നിശ്ചയിക്കും. പരിശീലന ക്യാമ്പിനിടെ കാലിനേറ്റ പരിക്ക് (Calf strain) കാരണം ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും 44-കാരനായ ധോണിക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിംഗ്‌സ്, Read More…
Tag: MS Dhoni
വിക്കറ്റിന് പിന്നിൽ ‘തല’യോ സഞ്ജുവോ?: ചെന്നൈയിൽ സഞ്ജുവിന്റെ ‘മാരക’ ഫിൽഡിങ് പരിശീലനം; ചിത്രം വൈറൽ
ചെന്നൈ സൂപ്പർ കിങ്സിലൂടെയുള്ള സഞ്ജു സാംസന്റെ അരങ്ങേറ്റം കാണാൻ ഐപിഎൽ ആരാധകർ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ്. ട്വന്റി20 ലോകകപ്പിലെ മികച്ച ഫോം ഐപിഎല്ലിലും സഞ്ജു ആവർത്തിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. സഞ്ജുവിനെ ഏത് റോളിലാകും ടീം ഉപയോഗിക്കുക എന്നതിനെക്കുറിച്ച് ഇപ്പോൾ സജീവമായ ചർച്ചകൾ നടക്കുന്നുണ്ട്. ടീമിൽ ഓപ്പണറായി സഞ്ജു എത്തുമെന്ന് ഉറപ്പാണെങ്കിലും വിക്കറ്റ് കീപ്പിങ് ആര് ഏറ്റെടുക്കുമെന്നതാണ് പ്രധാന ചോദ്യം. എം.എസ്.ധോണി ടീമിലുള്ളപ്പോൾ സഞ്ജുവിന് ഗ്ലൗസ് കൈമാറുമോ എന്നറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ട്. ഇതിനിടെ ആർ.അശ്വിൻ പങ്കുവെച്ച ഒരു സോഷ്യൽ Read More…
ഡ്രൈവറായി ധോണി , തൊട്ടടുത്ത് കോലി ; വീട്ടില്‍ നിന്നും ഹോട്ടലില്‍ ഡ്രോപ് ചെയ്തു; വൈറല്‍ വിഡിയോ
റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കു മുന്നോടിയായി റാഞ്ചിയിലെത്തിയ ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലി മുന്‍ താരം എം.എസ്.ധോണിയെ വസതിയിലെത്തി. റാഞ്ചിയിലെത്തിയപ്പോഴാണ് കോഹ്‌ലി ധോണിയുടെ ഫാം ഹൗസിലെത്തിയത്. വ്യാഴാഴ്ച രാത്രി വന്‍ സുരക്ഷാ സന്നാഹത്തോടെയായിരുന്നു സന്ദര്‍ശനം. വീടിനു പുറത്ത് ഒട്ടേറെ ആരാധകര്‍ തടിച്ചുകൂടി. അത്താഴത്തിനു ശേഷം ടീം ഹോട്ടലിലേക്ക് കോഹ്‌ലിയെ ധോണി സ്വന്തം വാഹനത്തില്‍ ഡ്രൈവ് ചെയ്തു കൊണ്ടു വിടുകയും ചെയ്തു. ധോണിയോടിക്കുന്ന വാഹനത്തിന്റെ മുന്‍സീറ്റില്‍ കോഹ്‌ലിയിരിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി. ”റീയൂണിയന്‍ ഓഫ് ദി Read More…
രോഹിത് ആഗ്രഹിച്ചത് ധോണിയെ പോലെ നായകനായി വിരമിക്കല്‍; അതുവേണ്ടെന്ന് ബിസിസിഐ
ഇന്ത്യന്‍ ക്രിക്കറ്റിലെ ടെസ്റ്റ് ടീമില്‍ നിന്നും ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരായ രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതാണ് ഇന്ത്യന്‍ ടീമിലെ പ്രധാന ചര്‍ച്ച. വെള്ളിയാഴ്ച ഇംഗ്‌ളണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ രോഹിത് ശര്‍മ്മയ്ക്ക് നായകസ്ഥാനം നല്‍കി മാന്യമായി വിരമിക്കാന്‍ അവസരം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നു. 2014ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ധോണി ചെയ്തതുപോലെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോകാനും പാതിവഴിയില്‍ വിരമിക്കാനും രോഹിത് ശര്‍മ്മ ആഗ്രഹിച്ചിരുന്നുവെന്ന് സ്‌കൈ സ്പോര്‍ട്സിന്റെ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ഈ ഓഫര്‍ ബിസിസിഐ Read More…
ധോണി അടുത്ത സീസണില്‍ CSKയില്‍ ഉണ്ടാകില്ല; ക്രിക്കറ്റ് വിദഗ്ദ്ധര്‍ പറയുന്ന ആ സൂചനകള്‍ ഇതാണ്
ഐപിഎല്‍ ഈ സീസണില്‍ പുറത്തായ ആദ്യ ടീമായി മാറിയതിന് പിന്നാലെ ഇതിഹാസനായകന്‍ എംഎസ് ധോണിയുടെ ഭാവി ചൂടേറിയ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്. എന്തായാലും അടുത്ത സീസണില്‍ ധോണി ടീമില്‍ ഉണ്ടാകില്ലെന്ന സൂചന നല്‍കുന്ന ചില സംഭവങ്ങള്‍ പഞ്ചാബുമായുള്ള സിഎസ്‌കെയുടെ മത്സരത്തിന് പിന്നാലെ സംഭവിച്ചു. മത്സരത്തിന് ശേഷം ധോണി പതിവായി ചെയ്തിരുന്ന സിഎസ്‌കെ സിഇഒ കാശി വിശ്വനാഥുമായുള്ള മത്സരത്തിന് ശേഷമുള്ള സംഭാഷണം ഉണ്ടായില്ല എന്നത് തന്നെ ധോണിയുടെ ഭാവി ഏറെക്കുറെ വ്യക്തമാക്കുന്നു. ഇരുവരും പുഞ്ചിരിക്കുന്നതായി കാണപ്പെട്ടെങ്കിലും, സമയവും സന്ദര്‍ഭവും Read More…
200 പുറത്താക്കലുകള്‍; ഐപിഎല്ലില്‍ ചരിത്രമെഴുതി എംഎസ് ധോണി
ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എംഎസ് ധോണി ഐപിഎല്‍ ചരിത്രത്തില്‍ ടൂര്‍ണമെന്റില്‍ 200 പുറത്താക്കലുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ കളിക്കാരനായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മുപ്പതാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് (എല്‍എസ്ജി) എതിരെയാണ് ധോണി ഈ നേട്ടം കൈവരിച്ചത്. പതിനാലാം ഓവറില്‍ രവീന്ദ്ര ജഡേജയുടെ ഓവറില്‍ എല്‍എസ്ജിയുടെ ആയുഷ് ബഡോണി ധോണിയുടെ സ്വിഫ്റ്റ് ഗ്‌ളവ് വര്‍ക്കിന്റെ 200-ാമത്തെ ഇരയായി. തല്‍ഫലമായി, ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 200 പുറത്താക്കലുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ കളിക്കാരനായി ധോണി Read More…
ഒരു അവസരം കൂടിയുണ്ട്! ചെന്നൈ സൂപ്പര്‍കിംഗ്‌സ് പ്‌ളേഓഫില്‍ എത്തുമോ?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സ് കഴിഞ്ഞ മത്സരത്തില്‍ കൂടി തോറ്റതോടെ നില പരുങ്ങിലിലായിരിക്കുകയാണ്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പ്‌ളേഓഫ് കളിച്ചിട്ടുള്ള ടീമായ അവര്‍ക്ക് 2025 സീസണില്‍ കാര്യങ്ങള്‍ അത്ര മെച്ചമായ രീതിയിലല്ല പുരോഗമിക്കുന്നത്. പ്‌ളേ ഓഫില്‍ കടക്കാന്‍ ഇനിയുള്ള ഏറെക്കുറെ എല്ലാ മത്സരങ്ങളിലും ജയിക്കണമെന്ന പ്രതിസന്ധിയാണ് മഹേന്ദ്രസിംഗ് ധോണിക്കും സംഘത്തിനും മുന്നിലുള്ളത് എന്നത് യെല്ലോ ആരാധകരെ വിഷമിപ്പിക്കുന്നു. ധോണി നായകനായി എത്തിയ കഴിഞ്ഞ മത്സരത്തില്‍ കെകെആറിനോട് തോറ്റതിന് ശേഷം സിഎസ്‌കെയ്ക്ക് ഐപിഎല്‍ Read More…
43 വയസ്സായിട്ടും ധോണി ഒരു രക്ഷയുമില്ല; റിവ്യൂ സിസ്റ്റത്തില്‍ ഇപ്പോഴും പുലി തന്നെ…!
ക്രിക്കറ്റില്‍ ധോനിയുടെ റിവ്യൂ സെന്‍സിനെക്കുറിച്ച് അറിയാത്തവരുണ്ടാകില്ല. ഏതാണ് 99 ശതമാനം കൃത്യതയോട് കൂടി റിവ്യൂ നടത്തുന്ന ധോണിയുടെ കഴിവ് മൂലം ചിലര്‍ ‘ഡിആര്‍എസി’ നെ ‘ധോനി റിവ്യൂ സിസ്റ്റം’ എന്നുപോലും പരാമര്‍ശിക്കാറുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള മത്സരത്തിലും ധോണിയുടെ ഈ മികവ് കണ്ടിരുന്നു. ഋതുരാജ് ഗെയ്ക്ക്‌വാദിന്റെ കീഴിലായിരുന്നു സിഎസ്‌കെ കളിക്കാനിറങ്ങിയതെങ്കിലും ധോണിയുടെ നിര്‍ദേശപ്രകാരം കൊടുത്ത റിവ്യൂ ശരിയാണെന്ന് കണ്ടെത്തിയിരുന്നു. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന്റെ 18-ാം ഓവറില്‍ മിച്ചല്‍ സാന്റ്‌നറെ പുറത്താക്കാനാണ് Read More…
സാന്താക്‌ളോസായി എംഎസ് ധോണി ; താരത്തിന്റെ വീട്ടിലെ ക്രിസ്മസ് ആഘോഷം വൈറലാകുന്നു
ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയുടെ ക്രിസ്മസ് ആഘോഷം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ഭാര്യ സാക്ഷി സിംഗ്, മകള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ധോണിയുടെ ക്രിസ്മസ് ആഘോഷം. ദൃശ്യം ഭാര്യ സാക്ഷി സിംഗ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. മനോഹരമായി അലങ്കരിച്ച ക്രിസ്മസ് ട്രീ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഫോട്ടോഗ്രാഫുകള്‍ ഉത്സവ ദൃശ്യം പകര്‍ത്തി. ഒരു ജാലകത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന മരം, ആഭരണങ്ങള്‍, വെളുത്ത പൂക്കള്‍, മുകളില്‍ ഒരു നക്ഷത്രം എന്നിവയാല്‍ അലങ്കരിച്ചിരിക്കുന്നു. നിറപ്പകിട്ടാര്‍ന്ന കടലാസില്‍ പൊതിഞ്ഞ നിരവധി സമ്മാനങ്ങള്‍ മരത്തിന്റെ ചുവട്ടില്‍ വലയം ചെയ്തു. സാന്താക്ലോസിന്റെ Read More…









