Movie News

‘ഡ്രൈവര്‍ പാന്റിന്റെ സിപ് അഴിച്ചു…’ താന്‍ നേരിട്ട ലൈംഗികപീഡന സംഭവത്തെക്കുറിച്ച് തിലോത്തമ ഷോം

സിനിമകളിലെയും സീരിയലുകളിലെയും ശക്തമായ പ്രകടനത്തിന് പേരുകേട്ട നടിയാണ് തിലോത്തമ ഷോം. കോട്ട ഫാക്ടറി എന്ന പരമ്പരയുടെ മൂന്നാം സീസണില്‍ അനായാസപ്രകടനം കൊണ്ട് അനേകം ആരാധകരെ നേടിയ നടിയാണ്. ഡല്‍ഹിയില്‍ നേരിട്ട ലൈംഗികാതിക്രമത്തിന്റെ വേദനാജനകമായ അനുഭവം അടുത്തിടെ നടി ഹോട്ടര്‍ഫ്‌ലൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനുസ്മരിച്ചത് ഞെട്ടിക്കുന്നതായിരുന്നു.

ഡല്‍ഹിയിലെ ശൈത്യകാലത്ത് ഒരു ദിവസം ജോലികഴിഞ്ഞ് ബസിനായി കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. ” കാറില്‍ വന്നിറങ്ങിയ ഒരു സംഘം ആളുകള്‍ ആദ്യം വിളിക്കാന്‍ തുടങ്ങി. പിന്നീട് അവര്‍ ചീത്തവിളിക്കുകയും അശ്‌ളീലം സംസാരിക്കുകയും ചെയ്തു. ആരോ ഒരു ചെറിയ കല്ല് എടുത്തെറിഞ്ഞു. ഞാന്‍ കുറച്ചുകൂടി മാറി നിന്നു. ഇവിടെ നിന്ന് ഉടന്‍ തന്നെ പോകണമെന്നുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ഓടിയാല്‍ അവര്‍ക്ക് എന്നെ മറികടക്കാന്‍ കഴിയും. അതിനാല്‍ പെട്ടെന്ന് വഴിയിലിറങ്ങി റോഡിന്റെ നടുവില്‍ നിന്നു. അതിനിടയില്‍ മെഡിക്കല്‍ ചിഹ്നമുള്ള കാര്‍ വന്നു നിര്‍ത്തി. മുന്‍ സീറ്റില്‍ സുരക്ഷിതയായെന്ന് തോന്നി. കൂടുതല്‍ മോശമായ കാര്യങ്ങള്‍ കാത്തിരിക്കുകയായിരുന്നു.” നടി പറഞ്ഞു.

” ഒരു ഡോക്ടറായതിനാല്‍ സുരക്ഷിതമായിരിക്കുമെന്ന് കരുതിയാണ് മുന്‍ സീറ്റ് പിടിച്ചത്. പക്ഷേ, ഡ്രൈവര്‍ അവന്റെ പാന്റിന്റെ സിപ്പ് അഴിച്ചു. എന്റെ കൈ ബലമായി പിടിച്ച്് അവന്റെ സ്വകാര്യ ഭാഗത്ത് തൊടുവിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഞെട്ടിപ്പോയി. എന്നാല്‍ പെട്ടെന്നു അവന്റെ മുഖത്ത് ഇടിച്ചു. അയാള്‍ക്ക് കാര്‍ നിര്‍ത്തേണ്ടിവന്നു, അയാള്‍ എന്നോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. അതൊരു ഭയാനകമായ അനുഭവമായിരുന്നു, പക്ഷേ, തിരിച്ചടിക്കാനുള്ള എന്റെ സഹജാവബോധം അപകടകരമായ അവസ്ഥയില്‍ നിന്ന് കരകയറാന്‍ എന്നെ സഹായിച്ചു.” താരം അനുസ്മരിച്ചു.

ത്രിഭുവന്‍ മിശ്ര: സിഎ ടോപ്പര്‍ എന്ന നെറ്റ്ഫ്‌ലിക്‌സ് പരമ്പരയില്‍ മാനവ് കൗളിനൊപ്പമാണ് തിലോത്തമ ഷോമിനെ അവസാനമായി കണ്ടത്. ഖിസ്സ: ദി ടെയില്‍ ഓഫ് എ ലോണ്‍ലി ഗോസ്റ്റ്, ദ ലെറ്റേഴ്‌സ്, സോള്‍ഡ്, ചില്‍ഡ്രന്‍ ഓഫ് വാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ തിലോത്തമ ഷോം പ്രവര്‍ത്തിച്ചിട്ടുണ്ട്. മെന്റല്‍ഹുഡ്, ഡല്‍ഹി ക്രൈം, ദി നൈറ്റ് മാനേജര്‍ തുടങ്ങിയ പരമ്പരകളിലും അവര്‍ പ്രവര്‍ത്തിച്ചു.