Movie News

പത്താന്റെയും ജവാന്റെയും വഴിയേ തന്നെ ടൈഗര്‍-3യും ; അഡ്വാന്‍സ്ഡ് ബുക്കിംഗില്‍ വിറ്റത് 63,000 ടിക്കറ്റുകള്‍

സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടൈഗര്‍ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗവും പത്താന്റെയും ജവാന്റെയും വഴിയേയാണ്. നവംബര്‍ 12 ന് തീയേറ്ററില്‍ എത്തുന്നിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് നടത്തിയിരിക്കുകയാണ് സിനിമ. ആക്ഷന്‍ ത്രില്ലറിന്റെ അഡ്വാന്‍സ്ഡ് ബുക്കിംഗില്‍ 63,000 ടിക്കറ്റുകള്‍ വില്‍പ്പന നടത്തിക്കഴിഞ്ഞു.

അഡ്വാന്‍സ് ബുക്കിംഗിന്റെ ആദ്യ ഔദ്യോഗിക ദിവസം പിവിആര്‍, ഐനോക്‌സ്, സിനിപോളിസ് തുടങ്ങിയ പ്രധാന സിനിമാ ശൃംഖലകളിലാണ് വില്‍പ്പന. അതേസമയം ഷാരൂഖിന്റെ ‘പത്താന്‍’, ‘ജവാന്‍’ എന്നിവയുടെ അഡ്വാന്‍സ് ടിക്കറ്റ് വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ സംഖ്യ കുറവാണ്. പക്ഷേ ലക്ഷ്മി പൂജ ദിനത്തില്‍ റിലീസ് ചെയ്യുന്ന സിനിമയ്ക്ക് ദീപാവലി ആഘോഷങ്ങള്‍ കിട്ടുമെന്നതിനാല്‍ ഇത് പ്രാരംഭ കളക്ഷന് നേട്ടമാകും. 2, 3, 4 ദിവസങ്ങളില്‍ ചിത്രം വേഗത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

‘ബ്രഹ്മാസ്ത്ര പാര്‍ട്ട് 1: ശിവ’, ‘ഗദര്‍ 2’ എന്നിവ ആദ്യ ദിവസങ്ങളില്‍ ആദ്യ 24 മുതല്‍ 30 മണിക്കൂറിനുള്ളില്‍ യഥാക്രമം 30,000, 17,000 അഡ്വാന്‍സ് ടിക്കറ്റുകള്‍ വിറ്റു. ‘ബ്രഹ്മാസ്ത്ര’ ആദ്യ ദിവസം 36 കോടി രൂപ നേടിയപ്പോള്‍ ‘ഗദര്‍ 2’ 40 കോടി രൂപ നേടി. ദീപാവലി അവധിക്കാലം കാരണം മന്ദഗതിയിലുള്ള തുടക്കമാണെങ്കിലും ‘ടൈഗര്‍ 3’ ആദ്യ ദിവസം ഈ കണക്കുകളെ മറികടക്കാന്‍ സാധ്യതയുണ്ട്

ഡല്‍ഹിയിലെ ഡിലൈറ്റ് സിനിമാസ് ആദ്യ ദിവസം തന്നെ വിറ്റുതീര്‍ന്നു. ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിലും സിനിമ നല്ല പ്രകടനം നടത്തുന്നുണ്ട്. ബുക്ക് മൈഷോയില്‍ അഡ്വാന്‍സ് ബുക്കിംഗ് കാലയളവ് അവസാനിക്കുമ്പോഴേക്കും ഒരു ദശലക്ഷം ടിക്കറ്റുകളുടെ മൊത്തം വില്‍പ്പന കൈവരിക്കുക എന്നതാണ് ‘ടൈഗര്‍ 3’യുടെ ലക്ഷ്യം.