Oddly News

ഐഫോണില്‍ വെച്ച് മുട്ട പൊട്ടിയ്ക്കുന്നു, അതും ചുറ്റിക ഉപയോഗിച്ച്; വീഡിയോ വൈറല്‍

ചിത്രങ്ങളായ പല വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫോണിന്റെ കവറിനുള്ളില്‍ മുട്ട വച്ച്, അത് പൊട്ടിക്കുകയാണ് ചെയ്യുന്നത്. ഐഫോണിലാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്തിനാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്ന് വ്യക്തമല്ല.

വിഡിയോ പങ്കുവച്ചതിനൊപ്പം നിങ്ങള്‍ ഈ ഫോള്‍ കവര്‍ ഉപയോഗിക്കുമോ? എന്നാണ് കുറിച്ചിരിയ്ക്കുന്നത്.വിഡിയോ ആരംഭിക്കുമ്പോള്‍ ഒരാള്‍ തന്റെ ഫോണ്‍ മേശപ്പുറത്തു വയ്ക്കുന്നത് കാണാം. ഫോണിന്റെ പുറകു ഭാഗത്തായി ഒരു പുഴുങ്ങിയ മുട്ട വെച്ചതിനു ശേഷം കവര്‍ ഉപയോഗിച്ച് ആ മുട്ട പൊട്ടിക്കുന്നു. ഫോണിന്റെ പുറകുവശത്തെ ക്യാമറ അടക്കമുള്ള ഭാഗങ്ങളില്‍ മുട്ട എത്തിയിരിക്കുന്നത് കാണാം. ഇനിയും എത്താത്ത ഭാഗങ്ങളിലേക്ക് കൂടി മുട്ട വ്യാപിക്കുന്നതിനായി ചെറിയ ചുറ്റിക ഉപയോഗിച്ചും പ്രയോഗിക്കുകയാണ്.

ഫോണിന്റെ പുറകു ഭാഗം മുഴുവനായും മുട്ടയെത്തിയതിനു ശേഷം ക്യാമറയുടെ ഭാഗം മാത്രം ഒരു ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് തുടച്ചു കളയുന്നതും കാണാവുന്നതാണ്. ഇത്രയും ചെയ്തിട്ടും ഫോണിന്റെ സ്‌ക്രീനിനു ഒന്നും സംഭവിച്ചിട്ടില്ല എന്ന് കൂടി കാണിച്ചിട്ടാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ വൈറലായതോടെ, വിലപിടിപ്പുള്ള ഫോണ്‍ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് എന്തിനാണ് എന്നാണ് പലരും ചോദിയ്ക്കുന്നത്.


വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.instagram.com/reel/C28mnfCLWED/?utm_source=ig_web_copy_link