Featured Oddly News

വൈറലായി 50കളിലെ ഇന്ത്യൻ കറൻസി: 100 രൂപ ‘ഹജ്ജ് നോട്ട്’ ലേലത്തിൽ വിറ്റത് 56 ലക്ഷം രൂപയ്ക്ക്

പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തിലൂടെ ഇന്ത്യയിൽ ഉണ്ടായിരുന്ന ആയിരത്തിന്റെ നോട്ടുകൾ ഒക്കെ അപ്രത്യക്ഷമായി പകരം പുതിയ അഞ്ഞൂറിന്റെയും ഇരുനൂറിന്റെയും നോട്ടുകൾ ആർബിഐ ഇറക്കി. പണ്ടുണ്ടായിരുന്ന 20 രൂപയുടെ നോട്ടുകൾക്കും 50 രൂപയുടെ നോട്ടുകൾക്കും ഒക്കെ പകരം പുതിയ നോട്ടുകൾ പ്രചാരത്തിലും എത്തി. വർഷങ്ങൾക്കുശേഷം നമുക്ക് അടുത്ത തലമുറയോട് പറയാം പണ്ട് പണ്ട് കുറെ നോട്ടുകൾ ഇതുപോലെ ഉണ്ടായിരുന്നു എന്ന്. അവയുടെ ചിത്രങ്ങളും നമുക്ക് ഇന്റർനെറ്റിൽ നിന്ന് കാണിച്ചു കൊടുക്കാം. കയ്യിൽ സൂക്ഷിച്ചാൽ പിടിക്കപ്പെടും അതുകൊണ്ട് തന്നെ നെറ്റിൽ നിന്ന് എടുത്ത് കാണിച്ചു കൊടുക്കേ നിവർത്തിയുള്ളൂ.

ഇപ്പോഴിതാ 1950കളിൽ ഇന്ത്യയിലുണ്ടായിരുന്ന ഒരു കറൻസിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്. നരേന്ദ്രമോദി നിരോധിച്ച ആയിരം രൂപയുടെ നോട്ടുകൾ നമ്മുടെ തലമുറയ്ക്ക് സുപരിചിതമാണ്. പുതിയ തല മുറയേ പഴയ നോട്ടുകൾ കാണിച്ചു കൊടുക്കുമ്പോൾ അവർക്ക് ഉണ്ടാകുന്ന അതേ കൗതുകമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന നോട്ടുകൾ കാണുമ്പോൾ നമുക്ക് ഉണ്ടാകുന്നത്.

1950-കളിൽ ഗൾഫ് രാജ്യങ്ങളിലേക്ക് തീർത്ഥാടനത്തിന് പോകുന്ന ഇന്ത്യൻ തീർത്ഥാടകർക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇത് വിതരണം ചെയ്ത ‘ഹജ്ജ് നോട്ട്’എന്ന സീരീസിൽപ്പെടുന്ന അപൂർവമായ 100 രൂപ ഇന്ത്യൻ കറൻസി നോട്ട് ആണത്. ഇപ്പോഴിതാ ലണ്ടൻ ലേലത്തിൽ വിറ്റുപോയി ആ കറൻസി വിറ്റുപോയി എന്ന വാർത്തയാണ് പുറത്തുവരുന്നത് .

അപൂർവമായ 100 രൂപ ഇന്ത്യൻ കറൻസി നോട്ട് 56 ലക്ഷം രൂപയ്ക്ക് ആണ് ലേലത്തിൽ പോയത് ‘ഹജ് നോട്ട്’ എന്ന് വിളിക്കപ്പെടുന്ന ഈ സവിശേഷമായ മെമ്മോറാണ്ടം ആണിത്.സാധാരണ ഇന്ത്യൻ കറൻസിയിൽ അനധികൃതമായി സ്വർണം വാങ്ങുന്നത് തടയാനാണ് ആർബിഐ ഇത്തരം നോട്ടുകൾ പുറത്തിറക്കിയത്. ഗൾഫ് രാജ്യങ്ങളായ യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നിവിടങ്ങളിൽ മാത്രമേ ഈ ‘ഹജ് നോട്ടുകൾ’ നിയമപരമായി സാധുതയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *