Movie News

നിതേഷ് തിവാരിയുടെ രാമായണത്തില്‍ ലക്ഷ്മണനായി എത്തുന്നത് ഈ ജനപ്രിയ ടിവി താരം

നിതേഷ് തിവാരിയുടെ രാമായണം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായി മാറിയിരിയ്ക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്‍ബീര്‍ കപൂര്‍, സായി പല്ലവി, യാഷ്, സണ്ണി ഡിയോള്‍ എന്നിവര്‍ യഥാക്രമം ശ്രീരാമന്‍, സീത, രാവണന്‍, ഹനുമാന്‍ എന്നീ കഥാപാത്രങ്ങളായി വേഷമിടും. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തില്‍ ലക്ഷ്മണനായി അഭിനയിക്കാന്‍ ഒരു ജനപ്രിയ ടിവി നടനെ തിരഞ്ഞെടുത്തിരിയ്ക്കുന്നു എന്നാണ്.

ഒരു മോഡലായി തന്റെ കരിയര്‍ ആരംഭിച്ച ഈ നടന്‍ 12/24 കരോള്‍ ബാഗ്, രണ്‍ബീര്‍ റാണോ, സാസ് ബിനാ സസുരാല്‍, ജമൈ രാജ തുടങ്ങിയ ഒന്നിലധികം ഷോകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മറ്റാരുമല്ല, രവി ദുബെയാണ് ഈ താരം. മത്സ്യകാണ്ഡ്, ലഖന്‍ ലീല ഭാര്‍ഗവ (LLB), ജമൈ രാജ തുടങ്ങിയ ഒന്നിലധികം വെബ് സീരീസുകളിലും രവി ദുബെ അഭിനയിച്ചിട്ടുണ്ട്. 2019-ല്‍ പുറത്തിറങ്ങിയ 3 ദേവ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്, അതിനുശേഷം ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, രാമായണം നടന്റെ പ്രധാന വഴിത്തിരിവാകുന്ന ചിത്രമായിരിയ്ക്കും.

പഞ്ചാബി സിനിമകളിലെ ജനപ്രിയ നടിയായ സര്‍ഗുണ്‍ മേത്തയെയാണ് രവി ദുബെ വിവാഹം കഴിച്ചത്. ഇരുവരും കാലാ ഷാ കാലാ, സൗങ്കന്‍ സാങ്ക്നെ, ജട്ട് നുവു ചുഡൈല്‍ തക്രി എന്നിവയുള്‍പ്പെടെ ഒന്നിലധികം പഞ്ചാബി സിനിമകളും ഡ്രീമിയത എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഉദരിയന്‍, ജുനൂനിയാട്ട് എന്നിവയുള്‍പ്പെടെയുള്ള ടിവി ഷോകളും നിര്‍മ്മിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാമായണത്തിന്റെ പ്രഖ്യാപനം ഏപ്രില്‍ 17-ന് രാമനവമി ദിനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തിന്റെ ആദ്യഭാഗം 2025-ലെ ദീപാവലി ദിനത്തില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.