ഉപരിപഠനം കഴിഞ്ഞിറങ്ങുന്നവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ബാങ്ക് ജോലി. ബിരുദാനന്തര ബിരുദം കഴിഞ്ഞവര്‍ പോലും ബാങ്ക് കോച്ചിങ്ങിന് പോകുന്ന കാഴ്ച സാധാരണമാണ് .കാരണം സര്‍ക്കാര്‍ ജോലി പോലെ തന്നെ അത്രയേറെ സുരക്ഷിതത്വമുള്ള ജോലിയാണ് ബാങ്കിലെ ജോലി.
അങ്ങനെയാണെങ്കില്‍ ഇത്രയും സുരക്ഷിതമായ ബാങ്കിലെ ജോലി ആരെങ്കിലും ഉപേക്ഷിക്കുമോ? ഉപേക്ഷിക്കുമെന്നാണ് ഹരിയാണയിലെ ഈ യുവാവ് പറയുന്നത്. പൊതുവേ യുവാക്കളുടെ സ്വപ്നമായ ബാങ്ക് ജോലി പുല്ല് പോലെയാണ് അമിത് ഭദാന വലിച്ചെറിഞ്ഞത്.
അതുകഴിഞ്ഞ് അദ്ദേഹം തിരഞ്ഞെടുത്ത ജോലി കേട്ടാല്‍ നമ്മള് വീണ്ടും ഞെട്ടും. പാല് വില്‍പ്പന. അതും ഒരുകോടിയോളം വിലയുള്ള ആഡംബര കാറായ ഔഡിയില്‍. ഹരിയാണയിലെ ഫരീദാബാദിലെ ഗ്രാമമായ മൊഹബ്ബതാബാദ് സ്വദേശിയാണ് അമിത്.
കോര്‍പ്പറേറ്റ് ലോകം തന്റെ പാഷനെ തടയിടുന്നു എന്ന തിരിച്ചറിവാണ് ജോലി ഉപേക്ഷിക്കാന്‍ കാരണമെന്ന് അമിത് പറയുന്നു. വാഹനങ്ങളോടുള്ള തന്റെ പ്രണയത്തിന് ബാങ്കിലെ ജോലി എല്ലായ്പ്പോഴും വിലങ്ങുതടിയായിരുന്നു. ഇത് തന്നെ അസ്വസ്ഥനാക്കി. അങ്ങനെയാണ് ജോലി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തതെന്നും അമിത് പറഞ്ഞു.
അമിത്തിന്റെ കുടുംബം പാല് വില്‍പ്പനയാണ് ചെയ്തിരുന്നത്. കുടുംബത്തിന്റെ ബിസിനസും തന്റെ വാഹനപ്രേമവും കൂട്ടിയിണക്കുകയായിരുന്നു അമിത്തിന്റെ ആശയം.’എന്റെ പാഷനെ പ്രൊഫഷനാക്കാനാണ് ഞാന്‍ തീരുമാനിച്ചത്. അതിനായി കുടുംബത്തിന്റെ ബിസിനസ് തന്നെ ചെയ്യാന്‍ തീരുമാനിച്ചു.’ -അമിത് പറഞ്ഞു.
ജോലി ഉപേക്ഷിച്ചശേഷം ഇരുചക്രവാഹനത്തില്‍ പാല് വില്പ്പനയ്ക്കിറങ്ങാനാണ് അമിത് തീരുമാനിച്ചത്. ഇതിനായി അദ്ദേഹം ഹാര്‍ലി-ഡേവിഡ്സണിന്റെ ആഡംബര വാങ്ങി. ഇതോടെ ബൈക്കിലെ പാല് വില്‍പ്പന അമിത് നന്നായി ആസ്വദിച്ച് ചെയ്യാന്‍ തുടങ്ങി. ഒപ്പം ‘ഹാര്‍ലി വാല ദൂധിയാ’ എന്ന് ആളുകള്‍ അമിത്തിനെ വിളിച്ചു.
എന്നാല്‍ അമ്പരപ്പിക്കുന്ന തരത്തിലാണ് അമിത്തിന്റെ ബിസിനസ് വളര്‍ന്നത്. ഇതോടെ വില്‍പ്പനയ്ക്ക് ബൈക്ക് പോരാ എന്ന് തോന്നിയതിനാല്‍ അമിത് വാഹനം അപ്ഗ്രേഡ് ചെയ്തു. ഇപ്പോള്‍ ഒരുകോടി രൂപയോളം വിലയുള്ള ഔഡി കാറിലാണ് അമിത്തിന്റെ പാല് വില്‍പ്പന. ഹാര്‍ലി-ഡേവിഡ്സണ് ബൈക്കില്‍ താന്‍ പാല് വില്‍ക്കുന്ന വീഡിയോ അമിത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത് വൈറലായി.
ഫാന്‍ ഇല്ലാത്ത ഒരു വീട് സങ്കല്പ്പിക്കാന് കൂടി സാധിക്കില്ലലോ? പലതരത്തലുള്ള ഫാനുകള്‍ ഇന്ന് വിപണി കൈയടക്കി വാഴുമ്പോള്‍ അതില്‍ തന്നെ കേള്‍ക്കുന്ന പേരാണ് BLDC ഫാനുകള്‍. brushless direct current ഫാനുകള്‍ അല്ലെങ്കില്‍ BLDC ഫാനുകള്‍, ഫാനുകളില്‍ തന്നെ മൂന്നാം തലമുറക്കാരനാണ്. സാധാരണ ഫാനുകളെ പോലെയല്ല ഇതില്‍ വൈദ്യുതി ഉപഭോഗം കുറവാണ്. സാധാരണ ഉപയോഗിക്കുന്ന ഫാനുകളെക്കാള്‍ 60 ശതമാനം വരെ വൈദ്യുതിലാഭിക്കാനായി സാധിക്കും. വളരെ ആകര്‍ഷണീയമായ ഡിസൈനുകളില്‍ ഭംഗിയുള്ളവയാണ് ഈ ഫാനുകള്‍. ഇത് പ്രവര്‍ത്തിപ്പിക്കാനായി റിമോര്‍ട്ട് കണ്ട്രോളുണ്ടാകും. Read More…
വെള്ളക്കുപ്പിയുടെ അടപ്പുകളുടെ നിറം നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഈ നിറം അതിനുള്ളിലെ ജലം ഏതുതരമാണ് എന്ന് സൂചിപ്പിക്കുന്നതാണെന്ന് നിങ്ങൾക്കറിയാമോ? മിനറൽ സമ്പുഷ്ടമായ സ്പ്രിംഗ് വാട്ടർ മുതൽ വിറ്റാമിൻ അടങ്ങിയ വെള്ളത്തെവരെ ഓരോ ബോട്ടിൽ ക്യാപ് നിറവും സൂചിപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് ഒരു കൃത്യമായ വഴികാട്ടിയാണ് ഇവ. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ, ജലമലിനീകരണത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾ കാരണം 1970-കളിലാണ് ഈ ആശയം വ്യാപകമായി നടപ്പിലാക്കിയത് . ഈ കളർ-കോഡഡ് ക്യാപ് സിസ്റ്റം ഏറ്റവും മികച്ച ഓപ്ഷൻ തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കും.അടപ്പിന്റെ Read More…
ഗര്‍ഭധാരണം എല്ലാ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ട അവസ്ഥയാണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ പാലിക്കേണ്ട പല ജിവിതചര്യകളും ചിട്ടകളും ഉണ്ട്. പണ്ട് മുതലേ നിലനില്‍ക്കുന്ന ചിട്ടകള്‍ മിക്ക സ്ത്രീകളും പാലിച്ചു പോരുന്നുമുണ്ട്. എന്നാല്‍ ഗര്‍ഭാവസ്ഥയെ കുറിച്ചും ഗര്‍ഭിണികളുടെ പെരുമാറ്റ രീതിയെ കുറിച്ചും ചില തെറ്റിദ്ധാരണകളും ഇതോടൊപ്പം നിലനില്‍ക്കുന്നുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം… * അമ്മയുടേത് സുഖപ്രസവമെങ്കില്‍, മകളുടേതും സുഖപ്രസവം – ഗര്‍ഭിണിയായിരിക്കുന്ന സ്ത്രീയുടെ അമ്മയുടെ പ്രസവം സുഖമായാണ് നടന്നതെങ്കില്‍, മകളുടെ പ്രസവവും അങ്ങനെയായിരിക്കും എന്നും. സിസേറിയനാണെങ്കില്‍ മകളുടെ പ്രസവവും സിസേറിയനായിരിക്കും എന്ന Read More…