101 വയസ് വരെ ജീവിച്ചിരുന്ന തന്റെ മുത്തച്ഛന്റെ ആരോഗ്യത്തിന് പിന്നിലുള്ള രഹസ്യം പങ്കുവച്ചിരിക്കുകയാണ് നടി ഛവി മിത്തല്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഈ കാര്യങ്ങള്‍ പറഞ്ഞത്.
രോഗം വന്നാല്‍ മുത്തച്ഛന്‍ ആന്റിബയോട്ടിക്കുകളടക്കം ഒരു മരുന്നും കഴിക്കില്ല. സഹിക്കാന്‍ സാധിക്കാത്ത സ്ഥിതി വരുകയാണെങ്കില്‍ ഒന്നോരണ്ടോ പാരസെറ്റമോള്‍ കഴിക്കും. ഈ സമയം ഭക്ഷണവും ഉപേക്ഷിക്കും അദ്ദേഹത്തിന്റെ സിദ്ധാന്തമാകാട്ടെ രോഗത്തിനെ നേരിടാന്‍ ധൈര്യമാണ് വേണ്ടതെന്നാണ്. അദ്ദേഹത്തിന് രോഗം വന്നാല്‍ തന്നെ രണ്ട് ദിവസം കൊണ്ട് ഭേദമാകും. തനിക്ക് മുത്തച്ഛന്റെ ജീവിതചര്യ പറഞ്ഞു തന്നത് അമ്മയാണെന്നും താരം വ്യക്തമാക്കി.
ഈ വീഡിയോയ്ക്ക് താഴെ പല കമന്റുകളും എത്തുന്നുണ്ട്. ആത്മധൈര്യത്തിലൂടെയും വിശ്രമത്തിലൂടെയും അസുഖം മാറുമോ എന്ന ചോദ്യങ്ങളാണ് അധികവും. അസുഖത്തിന്റെ തീവ്രതയും ഭക്ഷണം കഴിക്കാതിരിക്കുന്നതിന്റെ ദൈര്‍ഘ്യവും ഇവിടെ നിര്‍ണായകമാവും എന്നതും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ചെറിയ സമയത്തെ ഉപവാസം പോലും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളെ നേരിടുന്ന സമയത്തെ അധിക നേരത്തെ ഉപവാസം ആ വ്യക്തിയുടെ ഊര്‍ജം നഷ്ടപെടുത്തുകയും രോഗത്തില്‍ നിന്നുള്ള മുക്തി വൈകിപ്പിക്കുകയും ചെയ്യും.