The Origin Story

വിശ്വസിച്ചാലും ഇല്ലെങ്കിലും…;  ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ കറി !

പോഷകഗുണങ്ങള്‍ ഏറെയാണെങ്കിലും വഴുതനങ്ങ കറി എന്ന് കേട്ടാല്‍ പലവരുടെ മുഖത്ത് അല്പം നീരസം പ്രകടമാകറുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ഹൃദ്രോഹത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഇതില്‍ അടങ്ങിയട്ടുള്ള നാരുകളാവട്ടെ ദഹനത്തിനെ സഹായിക്കുകയും ചെയ്യും. പ്രമേഹം ഉള്ളവര്‍ക്കും ഒട്ടും പേടിക്കാതെ കഴിക്കാന്‍ സാധിക്കുന്ന പച്ചക്കറിയാണ് വഴുതനങ്ങ.

എന്നാല്‍ ഈ പറഞ്ഞ വഴുതനങ്ങ ആളുകള്‍ കഴിക്കാന്‍ തുടങ്ങിയട്ട് നാലായിരം വര്‍ഷമായിയെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഈ കൗതുകകരമായ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത് ഷെഫ് കുനാല്‍ കപൂറാണ്.ഹാരപ്പന്‍ നാഗരികയിലെ ഭാഗമായ ഫര്‍മാനയിലെ ഒരു വീട്ടില്‍ 4000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വഴുതനങ്ങ കറി ഉണ്ടാക്കുമായിരുന്നത്രേ. ഈ വീഡിയോയ്ക്ക് താഴെ നിരവധി വ്യക്തികള്‍ കമന്റിട്ടുകള്‍ ഇട്ടിട്ടുണ്ട്.

എന്നാല്‍പിന്നെ ചോറിനോടൊപ്പം കഴിക്കാന്‍ സ്വാദിഷ്ടമായ ഒരു വഴുതനങ്ങ അച്ചാര്‍ തയ്യാറാക്കിയാലോ? അതിനായി ഇഞ്ചി , വെളുത്തുള്ളി, പച്ചമുളക് എന്നിവ നീളത്തില്‍ അരിയുക. വഴുതനങ്ങ ചെറുതായി നീളത്തില്‍ മുറിക്കണം. എല്ലാ കഷണത്തിലും വഴുതനങ്ങയുടെ തൊലി ഉണ്ടാകുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉപ്പും മഞ്ഞളും ചേര്‍ത്ത് വെള്ളത്തില്‍ ഒരു 10 മിനിറ്റ് മുക്കി വച്ച് നല്ലതുപോലെ കഴുകി വെള്ളം പോകുവാനായി ഒരു അരിപ്പയില്‍ രണ്ട് മണിക്കൂര്‍ വെയ്ക്കുക. എണ്ണ ചൂടാകുമ്പോള്‍ വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ബ്രൗണ്‍ നിറമാക്കി പൊരിച്ച്  എടുക്കാം.

കറിവേപ്പില നല്ലതുപോലെ മൊരിയുമ്പോള്‍ കോരി എടുത്ത്  അതിലേക്ക്  വഴുതനങ്ങ ചേര്‍ത്ത് വറുത്തെടുക്കാം. കടുക് പൊട്ടിച്ച് ആവശ്യത്തിന്  കശ്മീരി മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി, കായപ്പൊടി, വറുത്തുപൊടിച്ച ഉലുവപ്പൊടി,  എന്നിവ  ചേര്‍ത്ത് നന്നായി ഇളക്കി പച്ചമണം മാറുമ്പോള്‍ വിനാഗിരിയും, ഉപ്പും  ചേര്‍ത്ത്  നന്നായി ഇളക്കി പച്ചമണം മാറുമ്പോള്‍ വിനാഗിരിയും, ഉപ്പും  ചേര്‍ത്ത് നന്നായി തിളക്കുമ്പോള്‍ വറുത്ത് വച്ചതും ചേര്‍ത്ത് കൊടുക്കാം. തിളക്കുമ്പോള്‍ കുറച്ച്  പഞ്ചസാര കൂടെ ചേര്‍ത്ത് തീ അണയ്ക്കാം. ഈ അച്ചാര്‍ ഒരു വട്ടം ഉണ്ടാക്കി കഴിച്ചാല്‍ കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും വഴുതനങ്ങയെന്ന് കേട്ട് നീരസം പ്രകടിപ്പിക്കില്ലായെന്നത് തീര്‍ച്ച.