ഇന്ത്യ, കാനഡ, യുണൈറ്റഡ് കിംഗ്ഡം ഉൾപ്പെടെ ഭൂരിഭാഗം രാജ്യങ്ങളിലും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് പിതൃദിനമായി (Father’s Day) ആഘോഷിക്കുന്നത്. ഇതനുസരിച്ച് 2026-ൽ ജൂൺ 21 ഞായറാഴ്ചയാണ് പിതൃദിനം വരുന്നത്. എന്നാൽ ചില രാജ്യങ്ങളിൽ ഈ ദിവസം വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഓസ്‌ട്രേലിയയിൽ സെപ്റ്റംബറിലെ ആദ്യ ഞായറാഴ്ചയും ബ്രസീലിൽ ഓഗസ്റ്റിലെ രണ്ടാമത്തെ ഞായറാഴ്ചയുമാണ് ഈ ദിവസം ആഘോഷിക്കുന്നത്. അച്ഛന്മാർ വർഷം മുഴുവൻ ചെയ്യുന്ന വലിയതും എന്നാൽ പലപ്പോഴും ആരും കാണാതെ പോകുന്നതുമായ കഠിനാധ്വാനങ്ങൾക്ക് നന്ദി പറയാനുള്ള ഒരു ചെറിയ Read More…
Tag: The Origin Story
ഭോജ്ശാല തർക്കം: ക്ഷേത്രമോ, മസ്ജിദോ, അതോ മദ്രസയോ? നൂറ്റാണ്ടുകൾ പഴക്കമുള്ള വിവാദം
മധ്യപ്രദേശിലെ ധാറിലുള്ള ഭോജ്‌ശാല സമുച്ചയം സരസ്വതീ ക്ഷേത്രമാണെന്നു ഹൈക്കോടതി വിധിയുണ്ടായത് കഴിഞ്ഞ ദിവസമാണ്. ഭോജ്ശാല കെട്ടിട സമുച്ചയത്തിന്റെ അവകാശത്തെ ചൊല്ലിയുള്ള തർക്കം വളരെ പഴയതാണ്. പരമാര രാജവംശത്തിലെ രാജാവായിരുന്ന രാജാ ഭോജന്റെ പേരിൽ നിന്നാണ് ‘ഭോജ്ശാല’ എന്ന പേര് വന്നത്. ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ (ASI) സംരക്ഷണയിലുള്ള ഈ സ്ഥലത്ത്, മുൻപ് നിലനിന്നിരുന്ന നിയമപ്രകാരം വെള്ളിയാഴ്ചകളിൽ മുസ്‌ലിംകൾക്ക് പ്രാർത്ഥന നടത്താനും, വസന്തപഞ്ചമി ദിവസം ഹിന്ദുക്കൾക്ക് സരസ്വതി പൂജ നടത്താനും അനുവാദമുണ്ടായിരുന്നു. ബാക്കി ദിവസങ്ങളിൽ പൊതുജനങ്ങൾക്കും ഇവിടെ പ്രവേശിക്കാം. Read More…
വടാപാവിന്റെ വേരുകൾ മുംബൈയിൽ മാത്രമല്ല! തെരുവുഭക്ഷണത്തിന്റെ ആഗോള ചരിത്രം വെളിപ്പെടുത്തി നരവംശശാസ്ത്രജ്ഞൻ
മുംബൈ നഗരത്തെ ഒറ്റ വാക്കില്‍ വിവരിക്കാൻ പറഞ്ഞാൽ, അത് ഒരുപക്ഷേ ‘വടാപാവ്’ എന്നായിരിക്കും മറുപടി. പല അടുക്കുകളായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചേരുവകൾ കൊണ്ടു നിറച്ച, എന്നാൽ പൂർണ്ണമായും മുംബൈ ശൈലിയിലുള്ളതുമായ ഈ വിഭവം വെറുമൊരു തെരുവുഭക്ഷണമല്ല. ലോക്കൽ ട്രെയിനുകളുടെ ഇരമ്പലിനിടയിൽ, ഒരു കടത്തിണ്ണയിൽ നിന്ന് കടലാസ്സിൽ പൊതിഞ്ഞു കഴിക്കുന്ന ഈ ലഘുഭക്ഷണത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്. ഭക്ഷണത്തിന്റേയും പാചക ചരിത്രത്തിന്റേയും പാനൽ ചർച്ചയ്ക്ക് ശേഷം ഫ്രീ പ്രസ് ജേണലിനോട് സംസാരിക്കവെയാണ് നരവംശശാസ്ത്രജ്ഞനായ കുരുഷ് എഫ്. Read More…
ഗൂഗിളിൽ ‘6 7’ എന്ന് ടൈപ്പ് ചെയ്താൽ സ്ക്രീൻ തുള്ളിച്ചാടും ! ഈ വൈറൽ മീമിന് പിന്നിലെ കഥയറിയാം
നിങ്ങൾ ഗൂഗിളിൽ ‘6 7’ എന്ന് ടൈപ്പ് ചെയ്ത് എന്റർ അടിക്കുന്നു എന്ന് കരുതുക. സെർച്ച് റിസൾട്ട് വരുന്നതിന് പകരം പെട്ടെന്ന് നിങ്ങളുടെ സ്ക്രീൻ മുകളിലേക്കും താഴേക്കും തുള്ളിച്ചാടാൻ തുടങ്ങുന്നു. വളരെ ചെറിയൊരു ചലനമാണെങ്കിലും സ്ക്രീൻ താളാത്മകമായി ആടുന്നത് നിങ്ങൾക്ക് വ്യക്തമായി കാണാം. ബ്രൗസറിന് എന്തെങ്കിലും തകരാർ പറ്റിയതാണോ അതോ ലാപ്ടോപ്പ് പണിമുടക്കിയതാണോ എന്ന് ഒരു നിമിഷം നിങ്ങൾ സംശയിച്ചേക്കാം. എന്നാൽ പേടിക്കേണ്ട, ഒന്നും സംഭവിച്ചിട്ടില്ല. വർഷങ്ങളായി ഇന്റർനെറ്റിൽ തരംഗമായി നിൽക്കുന്ന ഒരു മീമിന് (Meme) ഗൂഗിൾ Read More…
മനുഷ്യര്‍ തീ ഉണ്ടാക്കാന്‍ പഠിച്ചത് 4 ലക്ഷം വര്‍ഷം മുമ്പ്, ഉപയോഗിച്ച കല്ലുകള്‍ കണ്ടെത്തി
ലണ്ടന്‍: മനുഷ്യര്‍ തീ ഉണ്ടാക്കാന്‍ പഠിച്ചത് നാലു ലക്ഷം വര്‍ഷം മുമ്പ്. മനുഷ്യര്‍ തീ ഉണ്ടാക്കാന്‍ തുടങ്ങിയതിന്റെ ഏറ്റവും പഴക്കം ചെന്ന തെളിവ് കിഴക്കന്‍ ഇംഗ്ലണ്ടിലെ ബാര്‍നാം ഗ്രാമത്തില്‍നിന്നു ഗവേഷകര്‍ക്കു ലഭിച്ചു. 50,000 വര്‍ഷം മുമ്പാണു മനുഷ്യന്‍ തീ ഉണ്ടാക്കിത്തുടങ്ങിയതെന്നായിരുന്നു നിഗമനം. അതാണു ബ്രിട്ടീഷ് മ്യൂസിയത്തിലെ ഗവേഷകര്‍ തിരുത്തിയത്. തീ ഉണ്ടാക്കാനുള്ള കഴിവ് മനുഷ്യരാശിയുടെ ചരിത്രത്തില്‍ വഴിത്തിരിവായിരുന്നു. അത് തണുപ്പകറ്റാനും, ഭക്ഷണം പാചകം ചെയ്യാനും സഹായിച്ചു. അത് തലച്ചോറിന്റെ വളര്‍ച്ചയ്‌ക്കും കാരണമായി. അതിജീവനത്തിനുവേണ്ടി കഷ്‌ടപ്പെടുന്ന മൃഗങ്ങള്‍ എന്ന Read More…
“ടെററിസം” എന്ന വാക്ക് എവിടെ നിന്ന് വന്നു? ആദ്യകാല ‘ഭീകരവാദികൾ’ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍! ഭീകരവാദം എന്ന വാക്കിന്റെ ഉത്ഭവം
ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിനുശേഷം കഴിഞ്ഞ ദിവസം നടന്ന ചെങ്കോട്ടയിലെ കാര്‍ ബോംബ് സ്ഫോടനത്തോടെ മിക്കവാറും എല്ലാ ദിവസവും “ഭീകരവാദം” (ടെററിസം) എന്ന വാക്ക് വാർത്താ തലക്കെട്ടുകളിലും, രാഷ്ട്രീയ ചർച്ചകളിലും, അന്താരാഷ്ട്ര റിപ്പോർട്ടുകളിലും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഈ വാക്കിന്റെ യഥാർത്ഥ ഉത്ഭവത്തെക്കുറിച്ചും അത് ഭയവുമായും അക്രമവുമായും എങ്ങനെ ബന്ധപ്പെട്ടു എന്നും നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സംഘര്‍ഷത്തിൽ നിന്നും, രാഷ്ട്രീയത്തില്‍നിന്നും, ഭയത്തെ ഒരു ആയുധമായി ഉപയോഗിക്കുന്നതിൽ നിന്നും പിറവിയെടുത്ത ഈ പദത്തിന് രണ്ട് നൂറ്റാണ്ടിലധികം നീണ്ടുനിൽക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ഒരു Read More…
ആദ്യ ഫാൽക്കെ അവാർഡ് നേടിയത് ആരാണ്? പരമോന്നത ബഹുമതിയെക്കുറിച്ച് രസകരമായ ഒരു വസ്തുത
ഇന്ത്യന്‍ സിനിമയ്ക്കു നല്‍കുന്ന സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമായ ദാദാസാഹെബ് ഫാൽക്കെ അവാർഡ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങില്‍ മലയാളത്തിന്റെ അഭിനയവിസ്മയം മോഹൻലാൽ ഏറ്റുവാങ്ങി. എന്നാൽ ഈ പരമോന്നത ചലച്ചിത്ര പുരസ്കാരം ആദ്യമായി ആർക്കാണ് ലഭിച്ചതെന്ന് അറിയാമോ? ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാ പുരസ്കാരമാണ് ദാദാസാഹെബ് ഫാൽക്കെ അവാർഡ്. ഓരോ വർഷവും ദേശീയ ചലച്ചിത്ര അവാർഡ് വേളയിൽ ഇന്ത്യാ ഗവൺമെന്റാണ് ഇത് സമ്മാനിക്കുന്നത്. ‘ഇന്ത്യൻ സിനിമയുടെ പിതാവ്’ എന്ന് അറിയപ്പെടുന്ന ധുണ്ടിരാജ് ഗോവിന്ദ് ഫാൽക്കെയുടെ സ്മരണാർത്ഥം Read More…
കേരളത്തില്‍ ചപ്പാത്തി വന്നതിന്റെ കഥ; ചരിത്രസംഭവത്തിനൊപ്പം വിളമ്പിയ രുചി പാരമ്പര്യത്തില്‍ അലിഞ്ഞുചേര്‍ന്നു
പതിവായി ചോറ് കഴിക്കുകയും വ്യത്യസ്തതയ്ക്കായി ചപ്പാത്തിയും ചിക്കനും രുചിക്കുകയും ചെയ്യുന്ന മലയാളിയുടെ പ്രിയപ്പെട്ട ചപ്പാത്തിയുടെ ജന്മസ്ഥലം ഹരിയാനയാണെന്നാണ് കരുതപ്പെടുന്നത്. ചപ്പാത്തി മലയാളിയുടെ ഇഷ്ടപ്പെട്ട വിഭവമായി മാറിയിട്ട് വര്‍ഷം 101 വര്‍ഷമായി. 1924 ഏപ്രില്‍ 29 നായിരുന്നു ചപ്പാത്തിയുടെ കേരളത്തിലെ ഉദയം. കേരളത്തിന്റെ നവോത്ഥാനചരിത്രങ്ങളില്‍ ഇടം നേടിയിട്ടുള്ള ഒരു സുപ്രധാന സംഭവമാണ് വടക്കേ ഇന്ത്യയിലെ പ്രിയപ്പെട്ട ഭക്ഷണത്തെ കേരളത്തിന്റെ തീന്‍മേശയിലേക്ക് എത്തിച്ചത്. സമരം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് 1924 ഏപ്രിലില്‍ അമൃത്സറിൽ നിന്ന് സർദാർ ലാല് സിംഗിന്റെയും ബാബാ കൃപാൽ Read More…
ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ട്രെയിൻ, ഓടിത്തുടങ്ങിയത് 1979 ഡിസംബർ 18 ന്
ഇന്ത്യന്‍ സർക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. യാത്രക്കാരെ ആകര്‍ഷിക്കുവാനും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കുവാനും വേണ്ടി തിരഞ്ഞെടുത്ത റൂട്ടുകളില്‍ അവതരിപ്പിച്ച ഡബിൾ ഡെക്കർ ട്രെയിൻ റെയില്‍വേയുടെ വിജയകരമായ ഒരു പരീക്ഷണമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ട്രെയിന്‍ എന്നാണ് ഓടിത്തുടങ്ങിയത്? 1979 ഡിസംബർ 18 നാണ് ഡബിൾ ഡെക്കർ കോച്ചുകൾ ഘടിപ്പിച്ച ആദ്യത്തെ ട്രെയിൻ ഫ്ലയിംഗ് റാണി എക്സ്പ്രസ് ആരംഭിച്ചത്. സൂറത്തിനും മുംബൈ സെൻട്രലിനും ഇടയിൽ 263 കിലോമീറ്റർ ദൂരം ഏകദേശം 4 Read More…









