സിറിയന്‍ സ്വേച്ഛാധിപതിയായ ബാഷര്‍ അല്‍-അസാദിന്‍െ ഭരണകാലത്ത് തടവിലാക്കപ്പെടുകയും അസാദിനെ അട്ടിമറിച്ച് വിമതര്‍ ഭരണം പിടിച്ചതോടെ ജയിലില്‍ നിന്നും ഒരു സിറിയന്‍ തടവുകാരനെ ഒരു ടിവി സംഘം കണ്ടെത്തുന്ന അവിശ്വസനീയ നിമിഷം ഇന്റര്‍നെറ്റില്‍ വൈറലായി മാറുന്നു. മൂന്നുമാസം ജനല്‍ പോലുമില്ലാത്ത ഇരുട്ടറയില്‍ കഴിഞ്ഞയാള്‍ ആദ്യമായി വെളിച്ചം കാണുന്നതാണ് ദൃശ്യം.
അസദ് തടവിലാക്കിയ അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ കണ്ടെത്താന്‍ സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ ക്ലാരിസ വാര്‍ഡ് അസദിന്റെ കുപ്രസിദ്ധ ജയിലുകളിലൊന്നില്‍ പ്രവേശിക്കുമ്പോഴായിരുന്നു സംഭവം. അടച്ചിട്ടിരിക്കുന്ന ഒരു സെല്ലിന്റെ താഴ് വെടിവെച്ചിട്ട ശേഷം ക്ലാരിസയും ഒരു സിറിയന്‍ വിമത പോരാളിയും സെല്ലിലേക്ക് പ്രവേശിക്കുന്നു പെട്ടെന്ന് റിപ്പോര്‍ട്ടര്‍ അനങ്ങുന്ന ഒരു പുതപ്പ് ചൂണ്ടിക്കാണിക്കുന്നു.
അവിടെ ആരെങ്കിലും ഉണ്ടോ എന്ന് അവള്‍ ചോദിക്കുമ്പോള്‍ ഭയങ്കരനായ ഒരാള്‍ കൈകള്‍ ഉയര്‍ത്തി ‘ഞാന്‍ ഒരു സിവിലിയനാണ്, ഞാന്‍ ഒരു സിവിലിയനാണ്’ എന്ന് അവന്‍ അപേക്ഷിക്കുന്നത് കേള്‍ക്കാം. താന്‍ അപകടത്തിലല്ലെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍, താന്‍ മൂന്ന് മാസമായി ജനാലകളില്ലാത്ത സെല്ലില്‍ തടവിലാണെന്ന് തടവുകാരന്‍ വാര്‍ഡിനോട് പറയുന്നു.
ജയിലില്‍ നിന്ന് പകല്‍ വെളിച്ചത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ വിശ്വസിക്കാനാകാതെ അയാള്‍ വാര്‍ഡിന്റ കൈകളില്‍ തന്റെ ഇരു കൈകളാലും മുറുകെ പിടിക്കുന്നത് കാണാം. അവനെ പുറത്തേക്ക് കൊണ്ടുവരുമ്പോള്‍, മോചിതനായ തടവുകാരന്‍ ആകാശത്തേക്ക് നോക്കി, ദീര്‍ഘനിശ്വാസമെടുത്ത് ‘ദൈവമേ, പ്രകാശം’ എന്ന് ഉറക്കെ വിളിച്ചു പറയുന്നതും കേള്‍ക്കാം.
ഇരുത്തുമ്പോള്‍ ആ മനുഷ്യന്‍ നന്ദിയോടെ ക്ലാരിസിനെയും വിമതപോരാളിയെയും ചുംബിച്ചു. അവന്‍ വാര്‍ഡിനോട് തന്നോടൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെടുകയും തന്റെ കഥ പങ്കിടാന്‍ തുടങ്ങുകയും ചെയ്യുന്നു. മൂന്ന് മാസമായി തന്റെ കുടുംബത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു. ”ഞാന്‍ എന്റെ കുട്ടികളെ കുറിച്ച് ഒന്നും കേട്ടില്ല.” അയാള്‍ പറഞ്ഞു. മോചിതനായ തടവുകാരനെ വാഹനത്തിനുള്ളിലേക്ക് കൊണ്ടുപോകുമ്പോള്‍ വീണ്ടും അയാള്‍ ഭയക്കുന്നതായി കാണപ്പെട്ടു. ” കയറിയ ഓരോ കാറിലും അവര്‍ എന്നെ കണ്ണു കെട്ടിയാണ് കയറ്റിയത്.” അയാള്‍ പറഞ്ഞു. ഇതെല്ലാം പറയുമ്പോള്‍ അയാള്‍ കരയുകയും വികാരഭരിതനാകുകയും ചെയ്തു.
”സിറിയ സ്വതന്ത്രമായി. ഇനി സൈന്യമില്ല, കൂടുതല്‍ ജയിലുകളില്ല, ചെക്ക്പോസ്റ്റുകളില്ല” എന്ന് പറഞ്ഞുകൊണ്ട് വിമതന്‍ മുറിവേറ്റ തടവുകാരനെ ആശ്വസിപ്പിച്ചു. അപ്പോഴും വാര്‍ത്തയില്‍ ഞെട്ടി, തടവുകാരന്‍ വിമതനെ വീണ്ടും ചുംബിച്ചു. തന്റെ ഒരു ഫോണിനെ കുറിച്ച് ചോദ്യം ചെയ്യാന്‍ തന്നെ വീട്ടില്‍ നിന്ന് അസദിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പിടിച്ചുകൊണ്ടുപോയതാണെന്നാണ് അയാള്‍ പറഞ്ഞത്. ”അവര്‍ എന്നെ ഇവിടെ ഡമാസ്‌കസിലേക്ക് കൊണ്ടുവന്നു. തീവ്രവാദികളുടെ പേരുകളെക്കുറിച്ച് എന്നോട് ചോദിച്ചു.” മോചിതനായ തടവുകാരന്‍ ഒരു തടവുകാരനായിരിക്കെ താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ചും പറയുന്നുണ്ട്.
12 ദിവസത്തെ ആക്രമണത്തില്‍ കുടുംബത്തിന്റെ 53 വര്‍ഷത്തെ രാജവംശം താഴെയിറക്കപ്പെട്ട അസദിന്റെ അന്ത്യം സാധാരണ സിറിയക്കാര്‍ ആഘോഷിക്കുന്നത് തുടരുകയാണ്. വാരാന്ത്യത്തില്‍ മോചിതരായ ആയിരക്കണക്കിന് തടവുകാരാണ് അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിയത്. അതേസമയം അസദിന്റെ ഭരണത്തില്‍ നിന്നും സിറിയ മോചിതമായ ശേഷം പക്ഷേ പലരും ഇപ്പോഴും രഹസ്യ ഭൂഗര്‍ഭ സെല്ലുകള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്നതായി പറയപ്പെടുന്നു.