Oddly News

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് ഇതാണ്; ഇത് കഴിച്ചാല്‍ വെള്ളം കുറെ കുടിക്കേണ്ടി വരും !

ലോകത്തില്‍ പല തരത്തിലുള്ള മുളകുകളുണ്ട്. നമ്മള്‍ സ്ഥിരമായി കാണുന്ന കാന്തരി മുളക് മുതല്‍ ഉണ്ടമുളക് വരെ. എന്നാല്‍ എരിവിന്റെ കാര്യത്തില്‍ പലതും പലതരത്തിലാവും.

ലോകത്തിലെ ഏറ്റവും എരിവുള്ള മുളകാണ് പെപ്പര്‍ എക്സ് എന്ന മുളക്. എരിവിന്റെ അളവ് അടയാളപ്പെടുത്തുന്ന സ്‌കോവില്‍ ഹീറ്റ് യുണിറ്റ് (SHU) ഈ മുളകില്‍ 26.9 ലക്ഷമാണത്രേ. നമ്മുക്കറിയാവുന്ന കാന്താരി പോലുള്ള എരിവ് കൂടിയ മുളകിനങ്ങൾക്ക് ഇതിന്റെ അഞ്ചിലൊന്ന് പോലും എരിവ് ഇല്ല എന്നറിയുക. ഈ മുളക് വികസിപ്പിച്ചെടുത്തത് എഡ് കറി എന്ന അമേരിക്കന്‍ ബ്രീഡറാണ്. അതും 10 വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവില്‍. ഈ മുളകിനാവട്ടെ മടക്കുകളോടെയുള്ള ഘടയാണുള്ളത്.

എന്നാല്‍ ഇത് കഴിച്ചവരില്‍ ചിലര്‍ക്ക് വയറെരിച്ചിലൊക്കെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എഡ് കറി തന്നെ വികസിപ്പിച്ചെടുത്ത കാരലീന റീപ്പറായിരുന്നു അതുവരെ എരിവില്‍ ഒന്നാമന്‍. 2017ല്‍ ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ മുളകാണ് കാരലീന റീപ്പര്‍. ഫോര്‍ട്ട് മില്‍ എന്ന കമ്പനിയുടെ ഉടമസ്ഥനാണ് എഡ് കറി.

സോഫ്രയര്‍, നാഗ പെപ്പര്‍ എന്നീ മുളകിനങ്ങളുടെ സങ്കരമാണ് കാരലീന പെപ്പര്‍. ഈ എരിവിനെ ചിലര്‍ ചൂടായ ലാവ പോലെ എന്നൊക്കെ അതിശയോക്തിപരമായി ചിലര്‍ വിശേഷിപ്പിക്കാറുണ്ട്.