Oddly News

ഇന്ത്യയുടെ ‘ബ്ലാക്ക് മാജിക് തലസ്ഥാനം’; ഈ ഗ്രാമം ഇത് സ്ഥിതി ചെയ്യുന്നത്…

പ്രേതബാധയുള്ള ബംഗ്ലാവുകളെക്കുറിച്ചും കൊട്ടാരങ്ങളക്കുറിച്ചും പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ, രാജ്യത്തിന്റെ “ബ്ലാക്ക് മാജിക് തലസ്ഥാനം” എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഒരു പ്രേതഗ്രാമത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

ബ്രഹ്മപുത്രയുടെ തീരത്ത് അസമിലെ മോറിഗാവ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ​‍ഗ്രാമമാണ് മയോങ്. മന്ത്രവാദത്തിനും മന്ത്രവാദിനി വേട്ടയ്ക്കും പേരുകേട്ടതാണ് ഈ ഗ്രാമം. വിചിത്രമായ സംഭവങ്ങളുടെ കഥകൾ വളരെക്കാലമായി ഇവിടെ പ്രചരിക്കുന്നത് – മനുഷ്യർ വായുവിലേക്ക് അപ്രത്യക്ഷമാകുന്നത് മുതൽ ആളുകൾക്ക് അപ്രതീക്ഷിത പ്രഹരം ലഭിക്കുന്നതുവരെ.

“ഓജ” അല്ലെങ്കിൽ “ബെസ്” എന്നറിയപ്പെടുന്ന, ഗ്രാമത്തിലെ മന്ത്രവാദികൾ മാന്ത്രികതയുടെ അങ്ങേയറ്റംവരെ അറിയാമെന്നും വിവിധ രോഗങ്ങൾക്ക് ചികിത്സിക്കാൻ അത് ഉപയോഗിക്കാമെന്നും അവകാശപ്പെടുന്നു. മാന്ത്രികവിദ്യയെ സാധാരണയായി “സു മന്ത്രം” (നല്ല മാജിക്) എന്നും മറ്റുള്ളവരെ ദ്രോഹിക്കാൻ ഉപയോഗിക്കുന്ന മാന്ത്രികതയെ “കു മന്ത്രം” (മോശം മാജിക്) എന്ന് വിളിക്കുന്നു.

നോർത്ത് ഗുവാഹത്തി കോളേജിലെ ജിയോഗ്രഫി അസിസ്റ്റന്റ് പ്രൊഫസറായ ഡോ.ലേഖ ബോറ, മയോങ് ഗ്രാമത്തിലെ ഇത്തരം ആചാരങ്ങൾക്ക് പിന്നിലെ കാരണത്തെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുമ്പോൾ ഇങ്ങനെ പറയുന്നു, “അവർക്ക് (ഗ്രാമവാസികൾക്ക്) അസുഖം വരുമ്പോൾ, പ്രദേശത്ത് ഒരു ഡോക്ടറോ പ്രാഥമികാരോഗ്യ കേന്ദ്രമോ ഇല്ല. അതിനാൽ, അവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അറിയാവുന്ന പ്രാദേശികമായി അറിയപ്പെടുന്ന മന്ത്രവാദികളുമായോ ഓജകളുമായോ ആലോചിച്ച് അവർ പരിഹാരം തേടുന്നു. രോഗി മരിച്ചാൽ, മരണപ്പെട്ട രോഗിയെ ഇത്തരം വിഷയങ്ങളിൽ പഴിചാരുന്നതും അസാധാരണമല്ല.