അലുമിനിയം ഫോയിലുകള്‍ ഭക്ഷണം പാകം ചെയ്യാനും സൂക്ഷിക്കാനുമൊക്കെ സൗകര്യപ്രദമാണ്. ഇത് പൊതുവേ സുരക്ഷിതമായി കരുതുന്നുവെങ്കിലും. ഇതില്‍ നിന്ന് അലുമിനിയം ഭക്ഷണത്തിലേക്ക് ഊര്‍ന്നിറങ്ങുന്ന സാഹചര്യം ആരോഗ്യത്തിന് ഹാനികരമാണ്.
അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള നാഡീ രോഗാവസ്ഥകള്‍ക്ക് അമിതമായി അലുമിനിയം ഉള്ളിലെത്തുന്നത് കാരണമാകുന്നു. അസ്ഥികളില്‍ അലുമിനിയം അടിഞ്ഞുകൂടുന്നത് ഒടിവുകളുണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. വൃക്കകള്‍ക്കും ദോഷമാണ്. അലുമിനിയം ഫോയില്‍വെച്ച് പാകം ചെയ്യാനോ ചൂടാക്കാനോ പാടില്ലാത്ത ഭക്ഷണങ്ങളുണ്ട്.
തക്കാളി
തക്കാളിയില്‍ അസിഡിറ്റി കൂടുതലായതിനാല്‍ അലുമിനിയം ഫോയിലില്‍ പാകം ചെയ്യുമ്പോള്‍ ഭക്ഷണത്തിലേക്ക് അലുമിനിയം ഒഴുകാനായി കാരണമാകും. ഭക്ഷണത്തിന്റെ രുചി മാറ്റുകയും ശരീരത്തിലെ അലുമിനിയത്തിന്റെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
സിട്രസ് പഴങ്ങള്‍
നാരാങ്ങ, ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളിലും ഉയര്‍ന്ന അളവില്‍ അസിഡിറ്റിയുണ്ട്.വിനാഗിരി അടങ്ങിയ ഭക്ഷണങ്ങളും അലുമിനിയം ഫോയിലുകള്‍ വിഘടിപ്പിക്കും. അലുമിനിയവുമായി വിനാഗിരിയുടെ അസിഡിറ്റി സ്വഭാവം പ്രതിപ്രവര്‍ത്തിക്കുകയും അസുഖകരമായ ലോഹ രുചിയിലേക്കും അപകടസാധ്യതകളിലേക്കും നയിക്കുന്നു.
വിനാഗിരി ചേര്‍ത്ത വിഭവങ്ങൾ
അച്ചാറിട്ട ഭക്ഷണങ്ങൾ, മാരിനേഡുകൾ, സോസുകൾ എന്നിവ പോലുള്ള വിനാഗിരി അടങ്ങിയ ഭക്ഷണങ്ങള്‍ അലുമിനിയം ഫോയിൽ വിഘടിപ്പിക്കും.
എരിവുള്ള ഭക്ഷണങ്ങൾ
എരിവുള്ള ഭക്ഷണങ്ങളിൽ പലപ്പോഴും മുളക്, വിനാഗിരി, സിട്രസ് തുടങ്ങിയ ചേരുവകൾ അടങ്ങിയിട്ടുണ്ട്. അസിഡിറ്റിയും എരിവും കൂടി ചേരുമ്പോള്‍ ലീച്ചിംഗ് പ്രക്രിയ തീവ്രമാകും. അതിനാല്‍ എരിവുള്ള ഭക്ഷണങ്ങളും അലുമിനിയം ഫോയിലില്‍ പാചകം ചെയ്യരുത്.
മുട്ട
ബേക്ക് ചെയ്തതോ സ്‌ക്രാബ്ള്‍ ചെയ്തതോ ആയ മുട്ടകൾ അലുമിനിയം ഫോയിലില്‍ പാകം ചെയ്യരുത്. നിറവിത്യാസത്തിനും മോശം രുചിക്കും കാരണമാകുന്നു.
ചീസുകള്‍ , മത്സ്യം, ഇലക്കറികള്‍ എന്നിവയും ഒഴിവാക്കുക.