Healthy Food

ഉച്ചഭക്ഷണത്തിന് ശേഷം നമ്മള്‍ ചെയ്യുന്ന ഈ കാര്യങ്ങള്‍ അമിതഭാരത്തിലേക്ക് നയിക്കുന്നു

പലപ്പോഴും പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതവണ്ണം. മരുന്നു കഴിച്ചും വ്യായാമം ചെയ്തും പലരും അമിതവണ്ണത്തില്‍ നിന്ന് മോചനം നേടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ചിട്ടയായ ജീവിതശൈലിയിലൂടെ അമിതവണ്ണം നിയന്ത്രിക്കാവുന്നതാണ്. അമിതവണ്ണം ഉണ്ടാകുന്നതിന് കാരണം ആഹാരം മാത്രമല്ല, ജീവിതശൈലികളും കൊണ്ടാണ്. ബോഡി മാസ് ഇന്‍ഡെക്‌സ് 30ന് മുകളിലുള്ളവര്‍ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. പലതരത്തിലുള്ള രോഗങ്ങളും ഇന്ന് അമിതവണ്ണമുള്ളവരെ ബാധിയ്ക്കാറുണ്ട്. ചിലയാളുകള്‍ക്ക് ഭക്ഷണം നിയന്ത്രിച്ച് തന്നെയാണ് കഴിക്കുന്നതെങ്കിലും ചെയ്യുന്ന ചെറിയ ചില തെറ്റുകള്‍ മൂലം ഭാരം വര്‍ദ്ധിക്കാറുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷം നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മെ അമിതഭാരത്തിലേക്ക് നയിക്കുന്നു…..

* പുകവലി – പുകവലി ആരോഗ്യത്തിന് ഹാനീകരമാണ്. പുകവലിക്കുന്നത് നമ്മുടെ വയറ്റിലെ ആസിഡിന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. അതിനാല്‍ ഉച്ചഭക്ഷണത്തിന് പിന്നാലെ പുകവലിക്കരുത്. നിര്‍ബന്ധമെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞു വലിക്കുന്നതാണ് നല്ലത്.

* മധുരപലഹാരങ്ങള്‍ – മധുരപലഹാരങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. ചിലര്‍ക്ക് ഇടയ്ക്കിടെ മധുരം കഴിക്കുന്ന ശീലമുണ്ട്. മറ്റു ചിലര്‍ക്കാകട്ടെ മറ്റെന്തെങ്കിലും ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ അതിനു പുറകേ മധുരം കഴിക്കുന്നതും ശീലമാണ്. ഈ രീതിയില്‍ ഉച്ചഭക്ഷണത്തിന് ശേഷം മധുരപലഹാരങ്ങള്‍ കഴിക്കുന്നത് അമിതഭാരത്തിലേക്ക് നയിക്കും.  

* ഉറക്കം – ഊണ് കഴിഞ്ഞാല്‍ ഒരു ഉറക്കം നിര്‍ബന്ധമുള്ളവരാണ് പലരും. എന്നാല്‍ ഇങ്ങനെ ഉറങ്ങുന്നത് നമ്മുടെ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നു. അങ്ങനെ ഉറങ്ങണം എന്ന് നിര്‍ബന്ധമുള്ളവര്‍ അരമണിക്കൂര്‍ മാത്രമേ ഉറങ്ങാകൂ. ശേഷം ഇരിക്കുകയോ നടക്കുകയോ ചെയ്യേണ്ടത് പ്രധാനമാണ്.  

* ശീതളപാനീയങ്ങള്‍ – പലര്‍ക്കും ഒരു ശീലമാണ് ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണത്തോടൊപ്പം എന്തെങ്കിലും തരത്തിലുള്ള മധുരപാനീയങ്ങള്‍ കഴിക്കുന്നത് ഒരു ശീലമാണ്. ഇത് ഭാരം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പ്രമേഹത്തിനുള്ള വഴിയും ഒരുക്കുന്നു.    

 * വ്യായാമം – ഭക്ഷണം കഴിച്ചയുടന്‍ കഠിനമായ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് നമ്മുടെ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ഉച്ചഭക്ഷമത്തിന് 2-3 മണിക്കൂര്‍ ഇടവേള അത്യാവശ്യമാണ്.