Healthy Food

ഹോട്ടല്‍ ഭക്ഷണം കഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭക്ഷ്യവിഷബാധ ഒഴിവാക്കാം

ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണത്തേക്കാള്‍ രുചിയോടെ പലരും ഭക്ഷണം കഴിയ്ക്കുന്നതും ഹോട്ടലുകളില്‍ നിന്ന് തന്നെയാണ്. തിരക്കും മടിയുമൊക്കെ കൊണ്ട് പലരും സ്ഥിരമായി ഹോട്ടല്‍ ഭക്ഷണം ശീലമാക്കാറുമുണ്ട്. എന്നാല്‍ ഭക്ഷ്യവിഷബാധ വാര്‍ത്തകള്‍ ഹോട്ടല്‍ ഭക്ഷണം കഴിയ്ക്കുന്ന പലരേയും ആശങ്കയിലാക്കുന്ന ഒന്നാണ്. ഭക്ഷ്യവിഷബാധ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….

  • ഭക്ഷണത്തിനു രുചി, മണം, നിറം എന്നിവയില്‍ വ്യത്യാസം അനുഭവപ്പെട്ടാലോ പഴകിയതാണെന്നു തോന്നിയാലോ കഴിക്കരുത്.
  • പാഴ്‌സല്‍ വാങ്ങുമ്പോള്‍ ഭക്ഷണം ഒരു മണിക്കൂറില്‍ അധികം കവറില്‍ സൂക്ഷിച്ചുവയ്ക്കരുത്.
  • അതതു സമയത്തു കഴിക്കാന്‍ വേണ്ടതു മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക
  • തുറന്നുവച്ച ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുക.
  • മയോണൈസ്, കെച്ചപ്പ് (സോസ്) എന്നിവ ഫ്രിജില്‍ വച്ച് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കുക. മയോണൈസ് പോലുള്ളവയില്‍ പെട്ടെന്ന് അണുബാധ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണം.
  • കുഴിമന്തി, അല്‍ഫാം, ഷവര്‍മ, ഷവായ് എന്നിവയുടെ കൂടെ നല്‍കുന്ന തണുപ്പുള്ള സാധനങ്ങള്‍ (മയോണൈസ്, കെച്ചപ്പ്, ചട്ണി മുതലായവ) പാഴ്‌സല്‍ കിട്ടിയാലുടന്‍ ചൂടുള്ള ഭക്ഷണത്തില്‍ നിന്നു മാറ്റിവയ്ക്കുക.
  • ഭക്ഷണം ഒന്നില്‍ കൂടുതല്‍ തവണ ചൂടാക്കിയും തണുപ്പിച്ചും കഴിക്കുന്നത് ഒഴിവാക്കുക.
  • ഭക്ഷണം സംബന്ധിച്ച പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കാം.