പ്രായം കൂടുമ്പോഴോ ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടോ ചിലര്‍ക്ക് ക്ഷീണം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലരെ സംബന്ധിച്ച് അവര്‍ക്ക് എപ്പോഴും ക്ഷീണം ഉണ്ടായിരിയ്ക്കും. മറ്റ് കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെയായിരിയ്ക്കും ഇത്തരക്കാര്‍ക്ക് ക്ഷീണം ഉണ്ടാകുന്നത്. എന്നാല്‍ ഇത് മാറ്റിയെടുക്കാന്‍ ഇവര്‍ സ്വയം മുന്നിട്ടിറങ്ങുക തന്നെ വേണം. കൃത്യമായ വ്യായാമം, ഭക്ഷണം എന്നിവയൊക്കെ ഒരു പരിധി വരെ ക്ഷീണം മാറ്റാനുള്ള വഴികളാണ്. ക്ഷീണം മാറ്റിയെടുത്ത് ഊര്‍ജ്ജസ്വലരാകാന്‍ സഹായിയ്ക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം…..
- ബദാം – പൊതുവെ നട്സുകള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇതിലെ പ്രധാനിയാണ് ബദാം. ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയൊക്കെ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബദാം നല്ലൊരു ഓപ്ഷനാണ്. വര്‍ക്കൗട്ടിന് പോകുന്നതിന് മുന്‍പ് ബദാം കഴിക്കുന്നത് ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കും. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കാനും ആരോഗ്യത്തോടിരിക്കാനും ബദാം ഏറെ നല്ലതാണ്.
- ഓട്സ് – ധാരാളം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതാണ് ഓട്സ്. പ്രത്യേകിച്ച് പ്രമേഹമുള്ളവര്‍ക്ക് ഒക്കെ ഇത് വളരെ നല്ലതാണ്. ഇതില്‍ ധാരാളമായി ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. സ്ഥിരമായി ഇത് കഴിക്കുന്നത് ഊര്‍ജ്ജം നല്‍കാന്‍ ഓട്സ് വളരെ നല്ലതാണ്. ലയിക്കുന്ന നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതാണ് ഓട്സ്. കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടാനും ഓട്സ് സഹായിക്കാറുണ്ട്.
- മുട്ട – പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ് മുട്ട. ശരീരത്തിന് ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്ന ധാരാളം ഘടകങ്ങള്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങളുടെ കേടുപാടുകള്‍ മാറ്റാനും നേരെയാക്കാനും മുട്ടയ്ക്ക് കഴിയും. വൈറ്റമിന്‍സ്, ധാതുക്കള്‍ എന്നിവയുടെ ഉറവിടമാണിത്. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. പേശികളുടെ ശരിയായ പ്രവര്‍ത്തനത്തിനും ഇത് നല്ലതാണ്.
- ഈന്തപ്പഴം – ഡ്രൈ ഫ്രൂട്ട്സുകളിലെ പ്രധാനിയാണ് ഈന്തപ്പഴം. എല്ലാവര്‍ക്കുമറിയാവുന്നത് പോലെ ഇത് കഴിക്കുന്നത് ശരീരത്തില്‍ രക്തം കൂട്ടാന്‍ സഹായിക്കും. ഫൈബറുകളുടെ ഉറവിടമാണ് ഈന്തപ്പഴമെന്ന് തന്നെ പറയാം. വൈറ്റമിനുകളും ധാതുക്കളും ധാരാളമായി ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ശരീരത്തിന് വളരെ പ്രധാനമായും ആവശ്യമായിട്ടുള്ളതാണ്. ശരീരത്തിന് നല്ല ഊര്‍ജ്ജം നല്‍കാനും ക്ഷീണം മാറ്റാനും ഈന്തപ്പഴം ഏറെ മികച്ചതാണ്. ദിവസവും ഈന്തപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒരു പരിധി വരെ ക്ഷീണം മാറ്റാന്‍ സഹായിക്കാറുണ്ട്.